LiveTV

Live

Kerala

പ്രളയം നേരിടാൻ സംസ്ഥാനം പൂര്‍ണ സജ്ജം, ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പ്രളയ സാധ്യത മുന്‍നിര്‍ത്തി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരണം സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സർക്കാര്‍ വിശദീകരണം നല്‍കിയത്


പ്രളയം നേരിടാൻ സംസ്ഥാനം പൂര്‍ണ സജ്ജം, ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പ്രളയം നേരിടാൻ സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം.

പ്രളയ സാധ്യത മുന്‍നിര്‍ത്തി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരണം സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സർക്കാര്‍ വിശദീകരണം നല്‍കിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ ഈ വിഷയത്തില്‍ കേസെടുത്തത്. ഇക്കൊല്ലത്തെ പ്രളയം നേരിടാന്‍ സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചുവെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത് ശരാശരിയോ അതിനു മുകളിലോ ഉള്ള മഴ മാത്രമാണ്. അത്തരം മഴ ഉണ്ടായാലും ഡാമുകൾ തുറക്കേണ്ടിവരില്ല.

ഇടുക്കി ഡാമിൽ അടക്കം ജലനിരപ്പ് സാധാരണ അളവിൽ താഴെ മാത്രമാണുള്ളത്. ശക്തമായ മഴ ഉണ്ടായാൽ നേരിടാൻ ഡാമുകൾക്ക് ആക്ഷൻ പ്ലാൻ ഉണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട് .കൂടാതെ വിവിധ വകുപ്പുകളുടെ നിരന്തരം പരിശോധന നടക്കുന്നുവെന്നുണ്ടന്നുമാണ് സര്‍‌ക്കാര്‍ വിശദീകരണം .2018 ൽ ഡാമുകള്‍ തുറന്ന് വിട്ടതല്ല പ്രളയത്തിന് കാരണമായത്. പ്രതീക്ഷിക്കാത്ത അതി ശക്തമായ മഴ ഉണ്ടായതാണ് പ്രളയത്തിന് കാരണമെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി.