LiveTV

Live

Kerala

തിരുവനന്തപുരം പീഡന കേസ്: യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍, പോക്സോ ചുമത്തും

തിരുവനന്തപുരത്തെ കൂട്ടബലാത്സംഗത്തില്‍ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം പീഡന കേസ്: യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍, പോക്സോ ചുമത്തും

തിരുവനന്തപുരം കണിയാപുരത്ത് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അടക്കം അഞ്ച് പേര്‍ പിടിയിലായി. ക്രൂരമായി ഉപദ്രവിച്ചെന്നും സിഗരറ്റ് കൊണ്ട് പൊളളിച്ചെന്നും യുവതി മീഡിയവണിനോട് വെളിപ്പെടുത്തി.

ബീച്ചില്‍ പോകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയിട്ട്, മുന്‍ നിശ്ചയിച്ച പദ്ധതി പ്രകാരം ഭര്‍ത്താവ് യുവതിയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച്ച വെക്കുകയായിരുന്നു. കാട്ടിലേക്ക് കൊണ്ടുപോയി ഉപദ്രവിച്ചു. അബോധാവസ്ഥയിലായി. സംഭവം നടക്കുമ്പോള്‍ അഞ്ച് വയസ്സുള്ള മകനും ഒപ്പമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് ആരംഭിച്ച യാതന അവസാനിച്ചത് രാത്രി 8 മണിക്ക്. വെട്ടുച്ചിറയിലെ കാട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ട് ഒരു കാറിന് മുന്നിലെത്തിയപ്പോള്‍ കാര്‍ ഡ്രൈവര്‍ മനസ്സലിവ് കാണിച്ചു.

'സിഗരറ്റ് കൊണ്ട് ദേഹമാസകലം പൊള്ളിച്ചു, ഉപദ്രവിച്ചത് മകന്റെ മുന്‍പില്‍ വെച്ച്, കേസ് കൊടുക്കരുതെന്ന് ഭീഷണിപ്പെടുത്തി': യുവതി മീഡിയവണിനോട്
Also Read

'സിഗരറ്റ് കൊണ്ട് ദേഹമാസകലം പൊള്ളിച്ചു, ഉപദ്രവിച്ചത് മകന്റെ മുന്‍പില്‍ വെച്ച്, കേസ് കൊടുക്കരുതെന്ന് ഭീഷണിപ്പെടുത്തി': യുവതി മീഡിയവണിനോട്

പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി പറഞ്ഞു. കുട്ടിക്ക് മുന്നില്‍ വച്ച് പീഡനം നടന്നത് കൊണ്ട് പ്രതികള്‍ക്കെതിരെ പോക്സോ കേസും ചുമത്തും. 164 പ്രകാരം യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.