LiveTV

Live

Kerala

തിരുവനന്തപുരം പാളയം പള്ളി തുറക്കില്ല

കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മസ്ജിദിൽ ആരാധനയ്ക്ക് എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഒരുക്കാൻ ബുദ്ധിമുട്ടാണ്.

തിരുവനന്തപുരം പാളയം പള്ളി തുറക്കില്ല

ആരാധനാലയങ്ങൾ നിബന്ധനകളോടെ തുറക്കാനുള്ള അനുമതിയായെങ്കിലും തിരുവനന്തപുരം പാളയം പള്ളി തുറക്കില്ലെന്ന് ജമാഅത്ത് കമ്മിറ്റി. പള്ളിയിൽ പ്രാർത്ഥനക്കെത്തുന്നവരിൽ കൂടുതലും യാത്രക്കാരും അപരിചിതരുമാണെന്നും, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇവർക്ക് സൗകര്യമൊരുക്കാൻ കഴിയില്ലെന്നും കമ്മിറ്റി വാർത്താകുറിപ്പിൽ പറഞ്ഞു.

പാളയം മുസ്ലിം ജമാഅത്ത് പുറത്തിറക്കിയ പത്രക്കുറിപ്പ്:

തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പാളയം ജുംആ മസ്ജികിൽ ആരാധനയ്ക്കായി എത്തിച്ചേരുന്നത് യാത്രക്കാരും അപരിചിതരുമാണ് ഏറിയപങ്കും.

കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മസ്ജിദിൽ ആരാധനയ്ക്ക് എത്തുന്നവർക്ക് വേണ്ടുന്ന സൗകര്യം ഒരുക്കാൻ ബുദ്ധിമുട്ടാണ്. ആയതിനാൽ ഇന്നത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് മസ്ജിദ് തൽക്കാലം തുറക്കേണ്ടതില്ല എന്ന് ഇന്ന് കൂടിയ പാളയം ജമാഅത്ത് പരിപാലന സമിതി തീരുമാനിച്ചു.

തിരുവനന്തപുരം പാളയം പള്ളി തുറക്കില്ല
ഈ നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാം; ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ
Also Read

ഈ നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാം; ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ