LiveTV

Live

Kerala

ജോസ് വിഭാഗം രാജി വെച്ചില്ലെങ്കില്‍ അവിശ്വാസം; അന്ത്യശാസനവുമായി പി ജെ ജോസഫ്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ജോസ് കെ മാണി വിഭാഗം.

ജോസ് വിഭാഗം രാജി വെച്ചില്ലെങ്കില്‍ അവിശ്വാസം; അന്ത്യശാസനവുമായി പി ജെ ജോസഫ്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ജോസ് കെ മാണി വിഭാഗം ഇന്ന് രാജിവെച്ച് ഒഴിഞ്ഞില്ലെങ്കില്‍ അവിശ്വാസ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പി.ജെ ജോസഫിന്‍റെ അന്ത്യശാസനം. ഇക്കാര്യത്തില്‍ യുഡിഎഫ് നേതാക്കളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ജോസഫ് പറഞ്ഞു. അതേസമയം പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ജോസ് കെ മാണി വിഭാഗം.

കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചെയർമാന്‍ സ്ഥാനം സംബന്ധിച്ച തർക്കങ്ങളില്‍ പി.ജെ ജോസഫും ജോസ് കെ മാണി വിഭാഗവും രണ്ട് വഴിക്ക് പിരിഞ്ഞെങ്കിലും യുഡിഎഫിന് തലവേദന ഒഴിയുന്നില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിലെ അവസാന ടേം നല്‍കാമെന്ന കരാർ ജോസ് കെ മാണി വിഭാഗം പാലിക്കാത്ത സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയവുമായി നീങ്ങാനാണ് ജോസഫിന്‍റെയും യുഡിഎഫ് നേതാക്കളുടെയും തീരുമാനം.

ഭീഷണിയും പിടിവാശിയും ജോസ് കെ മാണി വിഭാഗമാണ് തുടരുന്നതെന്ന് പി ജെ ജോസഫ് പറയുന്നു. എന്നാല്‍ ഇന്നലെ രാത്രിയില്‍ ചേർന്ന പാർലമെന്‍റെറി പാർട്ടി യോഗത്തില്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിയേണ്ടതില്ലെന്ന തീരുമാനത്തിലേക്കാണ് ജോസ് കെ മാണി വിഭാഗം എത്തിയത്. കേരളാ കോണ്‍ഗ്രസിലെ ഇപ്പോഴത്തെ തർക്കം സംസ്ഥാനത്തെ മുന്നണി സമവാക്യങ്ങളില്‍ പോലും വരും കാലങ്ങളില്‍ മാറ്റമുണ്ടാക്കാനുള്ള സാധ്യതയുണ്ട്.