LiveTV

Live

Kerala

വിമാന യാത്രാ നിരക്ക് താങ്ങാവുന്നതിലും അധികം: ഈജിപ്തിലെ മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയില്‍

ദിനംപ്രതി ആയിരത്തിലധികം കോവിഡ് കേസുകളാണ് ഈജിപ്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

വിമാന യാത്രാ നിരക്ക് താങ്ങാവുന്നതിലും അധികം: ഈജിപ്തിലെ മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയില്‍

കോവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് ഈജിപ്തിലെ മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയില്‍. വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായ വിമാന സര്‍വീസ് ഈ മാസമുണ്ടെങ്കിലും അമിതമായ യാത്രാ നിരക്ക് താങ്ങാനാവുന്ന അവസ്ഥയിലല്ല വിദ്യാര്‍ഥികള്‍. യാത്രാ നിരക്ക് കുറച്ച് വിദ്യാര്‍ഥികളെ മുഴുവന്‍ നാട്ടിലെത്തിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ഈജിപ്തിലും കോവിഡ് വ്യാപനം വര്‍ധിക്കുകയാണ്. ദിനം പ്രതി ആയിരത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മരണ നിരക്കും കൂടുന്നു. ഇത് ഏറ്റവുമധികം പ്രതിസന്ധിയാക്കിയിരിക്കുന്നത് മലയാളികളായ വിദ്യാര്‍ഥികളെയാണ്. ഈജിപ്തിലെ അല്‍ അസര്‍ സര്‍വകലാശാലയില്‍ നൂറോളം മലയാളി വിദ്യാര്‍ഥികളാണുള്ളത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് സൌകര്യമില്ലാത്തത് വിദ്യാര്‍ഥികളെ വലക്കുന്നു. വന്ദേ ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഈ മാസം 15ന് ഇന്ത്യയിലേക്ക് വിമാനമുണ്ടെങ്കിലും നിരക്ക് താങ്ങാവുന്നതല്ല.

കോവിഡ് 19; നാട്ടിലേക്ക് മടങ്ങാനാവാതെ കിര്‍ഗിസ്താനില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍
Also Read

കോവിഡ് 19; നാട്ടിലേക്ക് മടങ്ങാനാവാതെ കിര്‍ഗിസ്താനില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍

ഈ നിരക്ക് നല്‍കി നാട്ടിലേക്ക് മടങ്ങാനാകുന്ന സാമ്പത്തിക സ്ഥിതിയിലല്ല വിദ്യാര്‍ഥികള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍‌ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.