LiveTV

Live

Kerala

വിദ്വേഷ പരാമര്‍ശം; മനേകാ ഗാന്ധിക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു

ഐ.പി.സി 153 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

വിദ്വേഷ പരാമര്‍ശം;  മനേകാ ഗാന്ധിക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു

വിദ്വേഷ പരാമര്‍ശത്തില്‍ മനേകാ ഗാന്ധിക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. പാലക്കാട് ജില്ലയില്‍ ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറത്താണ് നടന്നതെന്ന് പറഞ്ഞ് വ്യാജ പ്രചരണം നടത്തിയതിനാണ് കേസ്. ഐ.പി.സി 153 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമാനമായ ആറ് പരാതികളിലാണ് ഒരു എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്തത്.

വിദ്വേഷ പ്രചരണം; മനേക ഗാന്ധിയുടെ വെബ്സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു
Also Read

വിദ്വേഷ പ്രചരണം; മനേക ഗാന്ധിയുടെ വെബ്സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു

മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്, മലപ്പുറത്തുകാര്‍ റോഡിലേക്ക് വിഷം എറിഞ്ഞ് 300 മുതല്‍ 400 വരെ പക്ഷികളെയും നായ്ക്കളെയും ഒറ്റയടിക്ക് കൊന്നിട്ടുണ്ടെന്നടങ്ങുന്ന വംശീയ വിദ്വേഷ പ്രചരണമാണ് ട്വിറ്ററിലും ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലും മനേക ഗാന്ധി നടത്തിയത്. മനേക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചരണം; മനേക ഗാന്ധിക്കെതിരെ മുസ്‍ലിം ലീഗ് വക്കീൽ നോട്ടീസ് അയച്ചു
Also Read

മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചരണം; മനേക ഗാന്ധിക്കെതിരെ മുസ്‍ലിം ലീഗ് വക്കീൽ നോട്ടീസ് അയച്ചു

എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ മനേക ഗാന്ധി പറഞ്ഞത്

ഈ മലപ്പുറം ജില്ല ഏറ്റവും ഡിസ്റ്റർബ്ഡ് ആയ ജില്ലയാണ്. ദിവസവും അവിടെ ഓരോ സംഭവങ്ങളുണ്ടാകുന്നുണ്ട്. അവിടെ മൃഗങ്ങളെ കൊന്നു കൊണ്ടേയിരിക്കുന്നു. അവിടത്തെ പഞ്ചായത്തുകാർ വിഷം തളിക്കുന്നു. ആയിരക്കണക്കിന് മൃഗങ്ങൾ ചത്തൊടുങ്ങുന്നു. പക്ഷികളെ കൊല്ലുന്നു. പട്ടികളെ കൊല്ലുന്നു. എന്നും കൊലയാണ്. എത്ര സ്ത്രീകളെ ആണ് കൊന്നൊടുക്കിയിരിക്കുന്നത്.

അവിടെ ഹിന്ദു - മുസ്‍ലിം സംഘർഷമുണ്ടാക്കി ആളുകളുടെ അവയവം മുറിയ്ക്കുന്നു. ഭയാനകമാണ് സ്ഥിതി. കേരള സർക്കാരിന് അവരെ പേടിയാണെന്ന് തോന്നുന്നു. ഒരു അന്വേഷണവുമുണ്ടാകില്ല. ഏറ്റവും മോശം ഉദ്യോഗസ്ഥരെയാണ് അവിടെ നിയമിക്കുക. കേരള സർക്കാർ എന്താണ് ചെയ്യുനത് പ്രതിവർഷം 600 ആനകളാണ് കേരളത്തിൽ കൊല്ലപ്പെടുന്നത്. ഓരോ മൂന്നു ദിവസവും ഒരാന വീതം കൊല്ലപ്പെടുന്നു. അമ്പലങ്ങളിൽ ആനകളെ തല്ലിക്കൊല്ലുന്നു. വെയിലത്ത് പരേഡിനായി കൊണ്ടുപോകുന്നു. ആന വിരണ്ടോടിയാൽ അപ്പോൾ തന്നെ കൊല്ലുന്നു. തുരുമ്പു പിടിച്ച കുളമ്പ് അടിച്ച് അതിനെ കൊല്ലുന്നു. ഇൻഷുറൻസ് കിട്ടാൻ വേണ്ടി.

ചങ്ങലയിട്ട് വെള്ളത്തിൽ മുക്കിക്കൊല്ലുന്നു. കേരള സർക്കാർ ഒരു ചുക്കും ചെയ്യില്ല എത്ര കൊന്നാലും.

മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചരണം; മനേക ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് സോളിഡാരിറ്റിയും എസ്.ഐ.ഒവും പരാതി നൽകി
Also Read

മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചരണം; മനേക ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് സോളിഡാരിറ്റിയും എസ്.ഐ.ഒവും പരാതി നൽകി