LiveTV

Live

Kerala

കൊല്ലത്ത് മദ്യലഹരിയിൽ യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു

കുരീപ്പുഴ സ്വദേശി ജോസ് മാർസലാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലത്ത് മദ്യലഹരിയിൽ യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു

കൊല്ലം കുരീപ്പുഴയിൽ മദ്യലഹരിയിൽ യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു. കുരീപ്പുഴ സ്വദേശി ജോസ് മാർസലാണ് കൊല്ലപ്പെട്ടത്.സുഹൃത്ത് പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയാണ് സംഭവം. പ്രശാന്തും ജോസും ഒന്നിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെ തർക്കമുണ്ടായി. ഇതിന്‍റെ വൈരാഗ്യത്തിൽ ഭക്ഷണം കഴിക്കുന്നതിനിടെ ജോസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പ്രശാന്ത് അടിച്ച് വീഴ്ത്തുകയായിരുന്നു. ബോധരഹിതനായി വീടിന്‍റെ മുറ്റത്ത് കിടന്ന ജോസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലക്കേറ്റ ക്ഷതമാണ് മരണകാരണം. പ്രതി പ്രശാന്തിനെ അഞ്ചാലുംമൂട് പൊലീസ് ഇന്ന് രാവിലെ പിടികൂടി. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.