LiveTV

Live

Kerala

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം പ്രതി അറസ്റ്റില്‍: പ്രതി 23 കാരന്‍

കൊല മോഷണശ്രമത്തിനിടെയെന്ന് പൊലീസ്; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം പ്രതി അറസ്റ്റില്‍:  പ്രതി 23 കാരന്‍

കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ എന്ന 23 കാരനാണ് പിടിയിലായത്‍. എറണാകുളത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ ഒരു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.

സംഭവം നടന്ന ദിവസത്തിന് തലേന്ന് സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു പ്രതി. അന്ന് രാത്രി പലയിടങ്ങളിലും കറങ്ങിനടന്ന ശേഷം അതിരാവിലെ തന്നെ ഷീബയുടെയും സാലിയുടെയും വീട്ടിലെത്തുകയായിരുന്നു.

കോട്ടയത്ത് കൊല്ലപ്പെട്ട വീട്ടമ്മയുടെ മൊബൈല്‍ കണ്ടെത്തി, മോഷണം മാത്രമല്ല പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ്
Also Read

കോട്ടയത്ത് കൊല്ലപ്പെട്ട വീട്ടമ്മയുടെ മൊബൈല്‍ കണ്ടെത്തി, മോഷണം മാത്രമല്ല പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ്

വീട്ടമ്മയുടെ കൊലപാതകം: വീട്ടുമുറ്റത്തെ കാറ് കൊണ്ടുപോകുന്നത് സിസിടിവിയില്‍ വ്യക്തം
Also Read

വീട്ടമ്മയുടെ കൊലപാതകം: വീട്ടുമുറ്റത്തെ കാറ് കൊണ്ടുപോകുന്നത് സിസിടിവിയില്‍ വ്യക്തം

കൊല്ലപ്പെട്ട ഷീബയും ഭര്‍ത്താവുമായി നേരത്തെ പരിചയമുള്ളയാണ് പ്രതി. ബിലാല്‍ മോഷണത്തിനായാണ് വീട്ടിലെത്തിയത്. പരിചയമുണ്ടായിരുന്നത് കൊണ്ടാണ് ഷീബയും ഭര്‍ത്താവും വാതില്‍ തുറന്നത്. ആദ്യം ഇയാള്‍ ഭര്‍ത്താവിനെ ആക്രമിച്ചു. ഇതിന് ശേഷം ഷീബയെ ആക്രമിച്ചു. ഗ്യാസ്കുറ്റി തുറന്നിട്ട് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു.

താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം
Also Read

താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിലാലിനെ കസ്റ്റഡിയിലെടുത്ത്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചാണ് പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.