LiveTV

Live

Kerala

ഭര്‍ത്താവിന് ഗര്‍ഭത്തില്‍ സംശയം; ഡി.എന്‍.എ സാധ്യത ആരാഞ്ഞ് കോടതി

ഗര്‍ഭസ്ഥ ശിശുവിന്‍റെ പിതൃത്വത്തെക്കുറിച്ച് ഭർത്താവ് സംശയിക്കുന്നതിനാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി ഇടപെടണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി കോടതിയിലെത്തിയത്

ഭര്‍ത്താവിന് ഗര്‍ഭത്തില്‍ സംശയം; ഡി.എന്‍.എ സാധ്യത ആരാഞ്ഞ് കോടതി

ഗര്‍ഭസ്ഥ ശിശുവിന്‍റെ പിതൃത്വത്തെക്കുറിച്ച ഭർത്താവിന്‍റെ സംശയത്തില്‍ ഗര്‍ഭം അലസിപ്പിക്കണമെന്ന ഭാര്യയുടെ ഹരജിയില്‍ ഡി.എന്‍.എ പരിശോധനയുടെ സാധ്യത തേടി ഹൈക്കോടതി. ഗര്‍ഭസ്ഥശിശുവിന് ജീവന് അപകടമുണ്ടാകാതെ ഡി.എന്‍.എ പരിശോധന നടത്താന്‍ കഴിയുമോയെന്ന് സംസ്ഥാന സർക്കാരിനോട് അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചത്. 20 കാരിയായ പെണ്‍കുട്ടിയാണ് ഈ ആവശ്യവുമുന്നയിച്ച് കോടതിയെ സമീപിച്ചിട്ടുള്ളത്. പെണ്‍കുട്ടിയിപ്പോള്‍ നാല് മാസം ഗര്‍ഭിണിയാണ്. ഈ കേസില്‍ കഴിഞ്ഞയാഴ്ച കോടതി ഭർത്താവിന് നോട്ടീസ് നൽകിയിരുന്നുവെങ്കിലും കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ ഇയാള്‍ കോടതിയെ സമീപിക്കുകയോ അഭിഭാഷകനെ നിയമിക്കുകയോ ചെയ്തിട്ടില്ല. ഇതിനിടെയാണ് ഡി‌.എൻ.‌എ പരിശോധന നടത്തി പിതൃത്വം നിർണ്ണയിക്കാൻ കഴിയുമെന്ന് സർക്കാർ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. ഗര്‍ഭം അലസിപ്പിക്കണമെന്ന ആവശ്യത്തോടൊപ്പം തന്നെ ഡി‌.എൻ.‌എ പരിശോധന എന്ന ആവശ്യവും ഹരജിക്കാരി നടത്തിയിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന്‍റെ ജീവന് അപകടമുണ്ടാക്കാതെ ഡി‌.എൻ.‌എ പരിശോധന നടത്താന്‍ കഴിയുമോ എന്ന് വ്യക്തമല്ലെന്ന് കോടതി പറഞ്ഞു. ഇത് സാധ്യമാണോ എന്ന് അറിയിക്കാൻ സർക്കാർ അപേക്ഷകനോടും ഹരജിക്കാരിയുടെ അഭിഭാഷകനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഗര്‍ഭസ്ഥ ശിശുവിന്‍റെ പിതൃത്വം ഏറ്റെടുത്തില്ല; ഗര്‍ഭം അലസിപ്പിക്കാന്‍ 20 കാരി നിയമ വഴി തേടുന്നു
Also Read

ഗര്‍ഭസ്ഥ ശിശുവിന്‍റെ പിതൃത്വം ഏറ്റെടുത്തില്ല; ഗര്‍ഭം അലസിപ്പിക്കാന്‍ 20 കാരി നിയമ വഴി തേടുന്നു

എന്നാല്‍ ഗർഭമുണ്ടോയെന്നറിയാന്‍ പരിശോധനയ്ക്കായി ഭാര്യാഭർത്താക്കന്മാർ ഒരുമിച്ച് ഒരു മെഡിക്കൽ ലബോറട്ടറിയിൽ പോയിരുന്നു. എന്നാല്‍, ഫലം പോസിറ്റീവ് ആയപ്പോൾ, ഭർത്താവ് അത് തന്‍റെ കുട്ടിയല്ലെന്ന് പറയുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. അതുപോലെ തന്നെ ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെ ക്രൂരത നേരിടുന്നതായും യുവതി ആരോപിക്കുന്നുണ്ട്. പെണ്‍കുട്ടി സ്വന്തം വീട്ടിലാണിപ്പോള്‍ താമസിക്കുന്നത്.