LiveTV

Live

Kerala

ദേവികയുടെ മരണം; കുടുംബത്തിന് നഷ്ട പരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി

ഓൺ ലൈൻ വിദ്യാഭ്യാസ പദ്ധതി നടത്തിപ്പ് ശരിയായ വിധത്തിലല്ലെന്നും നിലവിലെ ഓൺ ലൈൻ ക്ലാസ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹരജിക്കാർ ഉന്നയിച്ചിട്ടുണ്ട്

ദേവികയുടെ മരണം; കുടുംബത്തിന് നഷ്ട പരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി

ഓൺ ലൈൻ ക്ലാസ് മുടങ്ങിയതിന്‍റെ പേരിൽ ജീവനൊടുക്കിയ മലപ്പുറം വളാഞ്ചേരി സ്വദേശിനി ദേവികയുടെ കുടുംബത്തിന് നഷ്ട പരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി/എസ്.ടി സംസ്ഥാന ജനറൽ സെക്രട്ടറി പി. വി നടേശൻ, എയ്ഡഡ് സെക്ടർ സംവരണ സമര സമിതി സംസ്ഥാന കൺവീനർ സന്തോഷ് പാലത്തുംപാടൻ എന്നിവരാണ് ഹരജി നൽകിയിരിക്കുന്നത്. ഓൺ ലൈൻ വിദ്യാഭ്യാസ പദ്ധതി നടത്തിപ്പ് ശരിയായ വിധത്തിലല്ലെന്നും നിലവിലെ ഓൺ ലൈൻ ക്ലാസ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹരജിക്കാർ ഉന്നയിച്ചിട്ടുണ്ട്. ആറ് മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഭരണഘടനാപരമായ അവകാശമാണ്. മൗലികാവകാശ നിഷേധത്തിന്‍റെ ഇരയാണ് ദേവികയെന്നും ഹരജിയിൽ പറയുന്നു

ഓൺ ലൈൻ സ്പെഷൽ ക്ലാസ് പദ്ധതിയിൽ പങ്കെടുക്കാനാവാതെ സംസ്ഥാനത്തെ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന ഒരു ലക്ഷത്തോളം വിദ്യാർഥികൾ പുറന്തള്ളപ്പെട്ടതായി ഹരജി വ്യക്തമാക്കുന്നു.