LiveTV

Live

Kerala

എറണാകുളം ആലുവയില്‍ അസ്ഥികൂടം കണ്ടെത്തി

യു.സി കോളേജിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്

എറണാകുളം ആലുവയില്‍ അസ്ഥികൂടം കണ്ടെത്തി

എറണാകുളം ആലുവയില്‍ അസ്ഥികൂടം കണ്ടെത്തി. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് എറണാകുളം ആലുവ യു.സി കോളേജിന് സമീപം അസ്ഥികൂടം കണ്ടെത്തിയത്. യു.സി കോളേജിന് സമീപത്തെ കടുപ്പാടത്തെ ഒഴിഞ്ഞ പറമ്പിലാണ് തലയോട്ടിയും അസ്ഥികളും പെട്ടിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം കളിക്കാന്‍ വന്ന കുട്ടികളാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആലുവ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാളെ രാവിലെ ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. അസ്ഥികൂടത്തിന് ഉപേക്ഷിച്ച സ്ഥലത്തിന് സമീപം സി.സി.ടി.വികള്‍ ഒന്നുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് മനസ്സിലാക്കിയാവും ഇവിടെ അസ്ഥികൂടം ഉപേക്ഷിച്ചതെന്നാണ് നാട്ടുകാരുടെ നിഗമനം.