LiveTV

Live

Kerala

ഒരു ജില്ലയെയും അവിടെയുള്ള മുസ്‍ലിംകളെയും ആക്രമിക്കുന്ന വിദ്വേഷ പ്രചാരണം: റിമ കല്ലിങ്കല്‍

കറുത്ത വർഗക്കാരുടെ ജീവിതം വിഷയമാണെന്ന് പോസ്റ്റ് ഇടുന്നതിന് മുമ്പ് നമുക്ക് സ്വന്തം ഉള്ളിലെ വംശവെറിയും ഇസ്‍ലാമോഫോബിയയും പരിശോധിക്കാം

ഒരു ജില്ലയെയും അവിടെയുള്ള മുസ്‍ലിംകളെയും ആക്രമിക്കുന്ന വിദ്വേഷ പ്രചാരണം: റിമ കല്ലിങ്കല്‍

ഗർഭിണിയായ ആന സ്ഫോടകവസ്തു നിറച്ച പൈനാപ്പിൾ ഭക്ഷിച്ച് ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കൽ. ഒരു ജില്ല മുഴുവനും അവിടെയുള്ള മുസ്‍ലിംകളും ഒരു സംഭവത്തിന്റെ പേരിൽ‌ ആക്രമിക്കപ്പെടുമ്പോൾ വിദ്വേഷ പ്രചരണമാണ് അതിന് പിന്നിലെന്ന് വ്യക്തമാണെന്ന് റിമ ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു. കറുത്ത വർഗക്കാരുടെ ജീവിതം വിഷയമാണെന്ന് പോസ്റ്റ് ഇടുന്നതിന് മുമ്പ് നമുക്ക് സ്വന്തം ഉള്ളിലെ വംശവെറിയും ഇസ്‍ലാമോഫോബിയയും പരിശോധിച്ചാൽ നന്നായിരിക്കുമെന്നും റിമ വ്യക്തമാക്കി.

ദക്ഷിണേന്ത്യക്കാർ മുഴുവൻ മദ്രാസികൾ ആണെന്ന് കരുതുന്ന ഉത്തരേന്ത്യക്കാർക്ക് മണ്ണാർക്കാടും മലപ്പുറവും മാറിപ്പോയേക്കാം. പക്ഷേ ഒരു ജില്ല മുഴുവനും അവിടുത്തെ മുസ്‍ലിംകളായ ആളുകളും ഒരു സംഭവത്തിന്റെ പേരിൽ‌ ആക്രമിക്കപ്പെടുമ്പോൾ വിദ്വേഷ പ്രചരണമാണ് അതിന് പിന്നിലെന്ന് വ്യക്തമാണ്. കാട്ടുപന്നിക്ക് വച്ച കെണിയാണ് ആന കടിച്ചത്. ആ സംഭവം നടന്നത് മണ്ണാർക്കാടാണ്" -റിമ കുറിപ്പില്‍ പറഞ്ഞു.

For most North Indians who think all of South Indians are Madrasis, Manarkad could be confused with Malapuram. But when...

Posted by Rima Kallingal on Wednesday, June 3, 2020

മനേകയുടെ വ്യാജ പ്രചാരണം

പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ഗർഭിണിയായ ആന സ്‌ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ ബി.ജെ.പി എം.പിയും മൃഗാവകാശ പ്രവർത്തകയുമായ മനേക ഗാന്ധിയാണ് വ്യാജപ്രചാരണം നടത്തിയത്. മലപ്പുറം ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധമാണെന്നും റോഡുകളിൽ വിഷമെറിഞ്ഞ് നാനൂറോളം പക്ഷികളെയും നായകളെയും മലപ്പുറത്ത് കൊന്നിട്ടുണ്ടെന്നും മനേക ആരോപിച്ചു. സമൂഹ മാധ്യമമായ ട്വിറ്ററിലൂടെയും വാർത്താ ഏജൻസിയായ എ.എൻ.ഐയുമായി സംസാരിക്കുന്നതിനിടെയുമാണ് അവർ വിദ്വേഷ പ്രസ്താവന നടത്തിയത്. വിദ്വേഷ പ്രചാരകര്‍ വ്യാപകമായി മനേകയുടെ ഈ പരാമര്‍ശം ഏറ്റെടുത്തു.

മനേക ഗാന്ധിക്ക് സ്വന്തം മണ്ഡലത്തിലെ കുറ്റകൃത്യ നിരക്ക് അറിയുമോ?
Also Read

മനേക ഗാന്ധിക്ക് സ്വന്തം മണ്ഡലത്തിലെ കുറ്റകൃത്യ നിരക്ക് അറിയുമോ?

സൈലന്റ് വാലിയിൽ നിന്നിറങ്ങിയ ഗർഭിണിയായ പിടിയാന സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിൾ കഴിച്ചതിനെ തുടർന്നുള്ള പരിക്കിലാണ് ചരിഞ്ഞത്. പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് സംഭവം. വായിൽ മുറിവേറ്റതിനെ തുടർന്ന് പുഴയിൽ ഇറങ്ങിനിന്ന ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ചരിയുകയായിരുന്നു. പാലക്കാട് നടന്ന സംഭവത്തിലാണ് മനേക മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്.