LiveTV

Live

Kerala

അനാഥാലയങ്ങളിലെ കുട്ടികളുടെ പുനഃപ്രവേശനം വിവാദത്തില്‍; സാമൂഹിക നീതി വകുപ്പ് ഉത്തരവില്‍ ആശങ്കയുമായി സ്ഥാപനങ്ങള്‍

സര്‍ക്കാരിന്‍റെ കര്‍ശന നിലപാട് മൂലം വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്

അനാഥാലയങ്ങളിലെ കുട്ടികളുടെ പുനഃപ്രവേശനം വിവാദത്തില്‍;
സാമൂഹിക നീതി വകുപ്പ് ഉത്തരവില്‍ ആശങ്കയുമായി സ്ഥാപനങ്ങള്‍

ലോക്ഡൌണില്‍ നാട്ടില്‍ പോയ അനാഥാലായങ്ങളിലെ കുട്ടികളുടെ പുനഃപ്രവേശനവുമായി ബന്ധപ്പെട്ട സാമൂഹിക നീതി വകുപ്പിന്‍റെ ഉത്തരവ് വിവാദത്തില്‍. കുട്ടികളെ തിരികെ കൊണ്ടുവരണമെങ്കില്‍ ചൈല്‍‌ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ അനുമതി വേണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്നാണ് അനാഥാലായങ്ങളുടെ നിലപാട്. സര്‍ക്കാരിന്‍റെ കര്‍ശന നിലപാട് മൂലം വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.

ചൈല്‍‌ഡ് ഫെല്‍ഫെയര്‍ കമ്മറ്റി അംഗങ്ങള്‍ ഓരോ കുട്ടിയുടേയും വീട്ടില്‍ പോയി കുടുംബ പശ്ചാത്തലം പഠിച്ച് അനുകൂല റിപോര്‍ട്ട് നല്‍കിയാല്‍ മാത്രമേ സ്ഥാപനങ്ങളില്‍ തിരിച്ചടിക്കാനാവൂ എന്നാണ് ഉത്തരവ്. ജില്ലകളിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗങ്ങളുടെ എണ്ണവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഓരോ കുട്ടിയുടേയും വീട്ടില്‍ പോയി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുക പ്രായോഗികമല്ല.

17000 ത്തോളം കുട്ടികളുടെ റിപ്പോര്‍ട്ടാണ് സംസ്ഥാനത്താകെ തയ്യാറാക്കേണ്ടി വരിക. ഇത് കുട്ടികളുടെ ഭാവിയെ തകര്‍ക്കുമെന്നാണ് ആശങ്ക. ഉത്തരവ് പാലിച്ചില്ലെങ്കില്‍ സ്ഥാപന നടത്തിപ്പുകാര്‍ ആറുമാസം തടവും പിഴയും അനുഭവിക്കേണ്ടി വരും.വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കിയതും റദ്ദാക്കപ്പെട്ടു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് നിലവില്ലാത്ത സാഹചര്യവും സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നു.