LiveTV

Live

Kerala

ഇടുക്കിയില്‍ മദ്യപിച്ചെത്തിയ അയൽവാസി പെൺകുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ചു

പെൺകുട്ടിയെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മദ്യപിച്ചെത്തിയ അയൽവാസി പെൺകുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ചു

ഇടുക്കി തൊടുപുഴയ്ക്ക് സമീപം ഉരയരിക്കുന്നിൽ പെൺകുട്ടിക്ക് വെട്ടേറ്റു. മദ്യപിച്ചെത്തിയ അയൽവാസിയാണ് വെട്ടിയത്. വീട്ടുകാർ തമ്മിലുണ്ടായ വഴി തർക്കത്തെ തുടർന്നാണ് പെൺകുട്ടിക്ക് വെട്ടേറ്റത്. വെട്ടിയ ബാബു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.