LiveTV

Live

Kerala

ശരിക്കും ‘വല വിരിച്ച്’ ഞെട്ടിച്ച് കൂത്താട്ടുകുളത്തെ പൊലീസുകാര്‍

വിഷരഹിത മത്സ്യം ലഭ്യമാകുക എന്ന ലക്ഷ്യത്തോടെയുള്ള മത്സ്യകൃഷി തുടരാനാണ് തീരുമാനം പൊലീസിന്റെ തീരുമാനം

ശരിക്കും ‘വല വിരിച്ച്’ ഞെട്ടിച്ച് കൂത്താട്ടുകുളത്തെ പൊലീസുകാര്‍

കൂത്താട്ടുകുളം ജനമൈത്രി പൊലീസിന്റെ കാര്‍ഷിക കൂട്ടായ്മയായ ഹരിതസമൃദ്ധിയുടെ നേതൃത്വത്തില്‍ പൊലീസ് സാറന്മാര്‍ തന്നെ വല വീശിയപ്പോള്‍ മത്സ്യ കൃഷിയില്‍ നേടിയത് നൂറില്‍ നൂറ് മാര്‍ക്ക്. ക്വാര്‍ട്ടേഴ്സ് പരിസരത്ത് പ്രത്യേകം തയാറാക്കിയ പടുതകുളത്തിലായിരുന്നു മത്സ്യകൃഷി.

കുളത്തില്‍ നിക്ഷേപിച്ച തിലോപ്പിയ കുഞ്ഞുങ്ങളെ ജോലിയുടെ ഇടവേളകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് പരിപാലിച്ചത്. ഏതായാലും നൂറ് മേനി വിളവാണ് പൊലീസിന്റെ മത്സ്യ കൃഷിയിലൂടെ ലഭിച്ചിരിക്കുന്നത്. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് ഐപിഎസാണ് വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

വിഷരഹിത മത്സ്യം ലഭ്യമാകുക എന്ന ലക്ഷ്യത്തോടെയുള്ള മത്സ്യകൃഷി തുടരാനാണ് തീരുമാനം. വിളവെടുപ്പില്‍ ലഭിച്ച മത്സ്യങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് ലോക്ഡൌണ്‍ നിബന്ധനകള്‍ പാലിച്ച് വീടുകളില്‍ എത്തിച്ച് നല്‍കി. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് കിച്ചന്‍ ഗാര്‍ഡ് ചാലഞ്ച് വഴി റൂറല്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്