LiveTV

Live

Kerala

അഞ്ച് വയസ്സുകാരന്‍ മഴക്കുഴിയില്‍ വീണ് മരിച്ചു; മനംനൊന്ത് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം പാലോട് ആനക്കുളത്ത് ആണ് സംഭവം.

അഞ്ച് വയസ്സുകാരന്‍ മഴക്കുഴിയില്‍ വീണ് മരിച്ചു; മനംനൊന്ത് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

മകന്‍ മഴക്കുഴിയില്‍ വീണ് മരിച്ചതില്‍ മനംനൊന്ത് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം പാലോട് ആനക്കുളത്ത് ആണ് സംഭവം.

ആനക്കുളം കൃഷ്ണാ വിലാസം വിഘോഷ് - ഗ്രീഷ്മ ദമ്പതികളുടെ മകൻ അഞ്ച് വയസ്സുകാരനായ നിരഞ്ജന്‍ ആണ് മരിച്ചത്. അമ്മ മൂത്തമകനെ പഠിക്കാന്‍ സഹായിക്കുന്നതിനിടെ പുറത്തിറങ്ങിയ നിരഞ്ജന്‍ മഴക്കുഴിയില്‍ വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.

കുട്ടിയുടെ മരണത്തില്‍ മനംനൊന്ത അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. ഇപ്പോള്‍ അമ്മയുടെ നില തൃപ്തികരമാണ്. കുട്ടിയുടെ സംസ്കാരം ഇന്ന് നടക്കും.