LiveTV

Live

Kerala

പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നും വന്ന വ്യക്തിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ആടുജീവിതം സിനിമാ സംഘത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിക്കാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയത്

പൃഥ്വിരാജിനൊപ്പം  ജോർദാനിൽ നിന്നും വന്ന വ്യക്തിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നും തിരികെ എത്തിയ വ്യക്തിക്ക്. ആടുജീവിതം സിനിമാ സംഘത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിക്കാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയത്. പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചി വഴി മെയ് 22 ന് ആണ് ഇയാൾ പ്രത്യേക വിമാനത്തില്‍ കേരളത്തില്‍ തിരിച്ചെത്തിയത്. മാര്‍ച്ചിലാണ് പൃഥ്വിയും സംഘവും ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടിവന്നിരുന്നു. പിന്നീട് ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് സംഘം ജോര്‍ദാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ നാട്ടില്‍ തിരിച്ചെത്തിയത്.

അതെ സമയം നടൻ പൃഥ്വിരാജിന്‍റെ കോവിഡ് പരിശോധനാ ഫലം ഇന്ന് പുറത്തുവരികയുണ്ടായി. താരം തന്നെയാണ് ഫേസ്ബുക്ക് വഴി പരിശോധന ഫലം പങ്കുവെച്ചത്. കോവിഡ് നെഗറ്റീവ് ആണ് താരത്തിന്‍റെ പരിശോധന റിപ്പോര്‍ട്ട്. ക്വാറന്‍റൈന്‍ പൂര്‍ത്തിയാകുന്നതുവരെ നിരീക്ഷണത്തില്‍ തുടരുമെന്നും പൃഥ്വി അറിയിച്ചു.

നടൻ പ്രൃഥ്വിരാജിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്
Also Read

നടൻ പ്രൃഥ്വിരാജിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്