LiveTV

Live

Kerala

ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ; പ്രതിഷേധവുമായി കോണ്‍ഗ്രസ്

കൊച്ചിയില്‍ ഉപവാസ സമരം നടത്തിയ കെഎസ്‍യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ; പ്രതിഷേധവുമായി കോണ്‍ഗ്രസ്

വളാഞ്ചേരിയില്‍ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം. വിവിധ ജില്ലകളിലെ കലക്ട്രേറ്റുകളിലും വിദ്യാഭ്യാസ ആസ്ഥാനത്തേക്കുമായിരുന്നു മാര്‍ച്ച്.

ദേവികയുടെ മരണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് കലക്ട്രേറ്റിലേക്കായിരുന്നു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. ഉദ്ഘാടനത്തിന് ശേഷം പ്രവര്‍ത്തകര്‍ കളക്ട്രേറ്റിലേക്ക് തള്ളികയറാന്‍ ശ്രമിച്ചു. ഇതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ദളിത് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്തു. കോട്ടയം കലക്ട്രേറ്റിലേക്ക് നടന്ന മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.

പാലക്കാട് സിവിൽ സ്‌റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ച് ഗേറ്റിന് മുന്‍വശം പോലീസ് തടഞ്ഞു. കൊല്ലത്ത് കലക്ട്രേറ്റിലേക്ക് പ്രവര്‍ത്തകര്‍ തള്ളികയറാന്‍ ശ്രമിച്ചു. പിന്നീട് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റെ ചെയ്തു നീക്കി.

കൊച്ചിയില്‍ ഉപവാസ സമരം നടത്തിയ കെഎസ്‍യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇടുക്കിയിൽ എം.എസ്.എഫ് ‌പ്രവര്‍ത്തകര്‍ തൊടുപുഴ എ ഈ ഓഫീസിലേക്ക് തള്ളിക്കയറി. പതിനഞ്ചോളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.