LiveTV

Live

Kerala

ഒരു വിമാനത്തിനും സംസ്ഥാന സര്‍ക്കാര്‍ നോ പറഞ്ഞിട്ടില്ല, ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരുന്നതിന് ചില നിബന്ധനകളുണ്ടെന്നും മുഖ്യമന്ത്രി

വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഫ്‌ലൈറ്റുകള്‍ വരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു നിബന്ധനയും വെച്ചിട്ടില്ല. ഒരു ഫ്‌ളൈറ്റും വേണ്ടെന്ന് പറഞ്ഞിട്ടില്ല.

ഒരു വിമാനത്തിനും സംസ്ഥാന സര്‍ക്കാര്‍ നോ പറഞ്ഞിട്ടില്ല, ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരുന്നതിന് ചില നിബന്ധനകളുണ്ടെന്നും മുഖ്യമന്ത്രി

വിദേശത്ത് കുടുങ്ങിയവരെ കൊണ്ടുവരുന്നതിന് വിമാനം ചാർട്ട് ചെയ്യുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാൽ യാത്രക്കാരിൽ നിന്നും പണം ഈടാക്കി ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരുന്നതിന് നിബന്ധനയുണ്ട്. ഒന്ന്, വിമാന നിരക്ക് വന്ദേ ഭാരത് നിരക്കിന് തത്തുല്യമായിരിക്കണം. മറ്റൊന്ന് മുൻഗണനാ അടിസ്ഥാനത്തിലേ ആളുകളെ കൊണ്ടുവരാവൂ. ഇതുവരെ ഒരു വിമാനത്തിനും സംസ്ഥാന സര്‍ക്കാര്‍ നോ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രസർക്കാരിന്റെ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി വരുന്ന വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഫ്‌ലൈറ്റുകള്‍ വരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു നിബന്ധനയും വെച്ചിട്ടില്ല. ഒരു ഫ്‌ളൈറ്റും വേണ്ടെന്ന് പറഞ്ഞിട്ടില്ല. കേന്ദ്ര വിദേശകാര്യമന്ത്രാലയം ചോദിച്ച എല്ലാ ഫ്‌ളൈറ്റിനും അനുമതി നല്‍കിയിട്ടുണ്ട്.

വന്ദേഭാരതിന്റെ രണ്ടാംഘട്ടത്തില്‍ ജൂണ്‍ മാസം ഒരു ദിവസം 12 ഫ്‌ളൈറ്റുകളുണ്ടാകുമെന്നാണ് വിദേശകാര്യ മന്ത്രാലയംഅറിയിച്ചത്. സംസ്ഥാനം അതിന് പൂര്‍ണ സമ്മതം അറിയിച്ചു. അതുപ്രകാരം ജൂണില്‍ 360 ഫ്‌ളൈറ്റുകളാണ് വരേണ്ടത് എന്നാല്‍ ജൂണ്‍ 3 മുതല്‍ 10 വരെ 36 ഫ്‌ലൈറ്റുകള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത് അതിനര്‍ഥം കേരളം അനുമതി നല്‍കിയ 324 ഫ്‌ളൈറ്റുകള്‍ ജൂണ്‍ മാസത്തിലേക്ക് ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ടെന്നാണ്. ഇതിന്‍ നിന്ന് കേന്ദ്രം ഉദ്ദേശിച്ച രീതിയില്‍ അവര്‍ക്ക് ഫ്‌ളൈറ്റ് ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും അതിന് അവരെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യമാകെ ബാധകമായ വലിയൊരു ദൗത്യമായതുകൊണ്ട് ഒന്നിച്ച് ഒരുപാട് ഫ്‌ളൈറ്റുകള്‍ അയച്ച് ആളുകളെ കൊണ്ടുവരുന്നതിന് പ്രയാസം ഉണ്ടാകും. കേരളത്തെ സംബന്ധിച്ച് ഇപ്പോള്‍ അനുമതി നല്‍കിയതില്‍ ബാക്കിയുള്ള 324 എണ്ണം ഷെഡ്യൂള്‍ ചെയ്തു കഴിഞ്ഞാല്‍ ഇനിയും അനമുതി നല്‍കാന്‍ ഒരുക്കമാണെന്നും അതുമായി ബന്ധപ്പെട്ട് ചെയ്യേണ് ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അറിച്ചു.

വന്ദേ ഭാരത് മിഷനില്‍ ഇനി എത്ര ഫ്‌ളൈറ്റുകള്‍ക്ക് അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ ചോദിച്ചിട്ടുണ്ട്. ഈ വിവരം കിട്ടിയാല്‍ അത്രയും ഫ്‌ളൈറ്റുകള്‍ക്ക് അനുമതി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. വന്ദേഭാരത് പരിപാടിയില്‍ പെടാതെയുള്ള 40 ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ജൂണ്‍ രണ്ടുവരെ 14 ഫ്‌ളൈറ്റുകള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്തത്.അനുമതി നല്‍കിയതില്‍ 26 എണ്ണം ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട് അത് പൂര്‍ത്തിയായാല്‍ ഇനിയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തയ്യാറാണെന്നും ഇതുവരെ ഒരു ഫ്‌ലൈാറ്റിനും സംസ്ഥാനം നോ പറഞ്ഞിട്ടിലെന്നും മുഖ്യമന്ത്രി പറഞ്ഞു.