LiveTV

Live

Kerala

കൊച്ചിയില്‍ മഴക്കാല ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി 560 കെട്ടിടങ്ങള്‍ കണ്ടെത്തി

നാല് തരത്തിലുള്ള ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവർത്തിക്കുക

കൊച്ചിയില്‍ മഴക്കാല ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി 560 കെട്ടിടങ്ങള്‍ കണ്ടെത്തി

കാലവർഷം ശക്തി പ്രാപിച്ചാൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്നതിനായി എറണാകുളത്ത് 560 കെട്ടിടങ്ങള്‍ കണ്ടെത്തി. കോവിഡ്- 19 സാഹചര്യം പരിഗണിച്ച് ക്യാമ്പ് നടത്തിപ്പിന് പ്രത്യേക മാർഗനിർദ്ദേശങ്ങൾ തയാറാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ നാല് തരത്തിലുള്ള ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുക. ഇതിനായുള്ള കെട്ടിടങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കണ്ടെത്തിയത്. നാല് തരം ക്യാമ്പുകള്‍ക്കും നമ്പര്‍ നൽകി തരം തിരിക്കും.

കെട്ടിടം ഒന്നിൽ പൊതുവായ ദുരിതാശ്വാസ ക്യാമ്പാണ് പ്രവര്‍ത്തിക്കുക. കെട്ടിടം രണ്ടിൽ 60 വയസിന് മുകളിൽ ഉള്ളവർ, കോവിഡ് ഇതര രോഗങ്ങൾ ഉള്ളവർ എന്നിവരെ താമസിപ്പിക്കും. കെട്ടിടം മൂന്ന് കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരെ മാറ്റി താമസിപ്പിക്കുന്നതിനാണ് സജ്ജീകരിക്കുക. മുറിയോട് ചേർന്ന് ടോയ്‍ലെറ്റ് സംവിധാനങ്ങൾ ഉള്ള കെട്ടിടങ്ങളാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. കെട്ടിടം നാലിൽ ഹോം ക്വാറൻറീനിൽ കഴിയുന്നവരെ താമസിപ്പിക്കും. കെട്ടിടം ഒന്നും രണ്ടും ഒരേ ക്യാമ്പസിലും കെട്ടിടം മൂന്ന് നാല് എന്നിവ വേറെ ക്യാമ്പസിലുമാണ് പ്രവർത്തിക്കുക. ക്യാമ്പിലെ അന്തേവാസികൾക്ക് മാനസിക സംഘർഷം ഒഴിവാക്കാൻ കൗൺസലിംഗ് സംവിധാനവും ഒരുക്കും.