LiveTV

Live

Kerala

സർവീസ് നഷ്ടമാകാതിരിക്കാൻ തിരക്കിട്ടെത്തി; ക്വാറന്റൈൻ ചട്ടം ലംഘിച്ചതിന് സർവകലാശാലാ അധ്യാപികക്കെതിരെ കേസ്

എയർപോർട്ടിൽനിന്നും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ അധ്യാപികയോട് വീട്ടിൽ ക്വാറന്റൻ കഴിയണമെന്ന നിർദേശിച്ചിരുന്നു.

സർവീസ് നഷ്ടമാകാതിരിക്കാൻ തിരക്കിട്ടെത്തി; ക്വാറന്റൈൻ ചട്ടം ലംഘിച്ചതിന് സർവകലാശാലാ അധ്യാപികക്കെതിരെ കേസ്

ക്വാറന്റെൻ ചട്ടം ലംഘിച്ചതിന് കാലടി സർവകലാശാലായിലെ ഫിലോസഫി അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും ക്വാറന്റൈനിൽ പോകണമെന്ന കർശനചട്ടം ലംഘിച്ചതിനെ തുടർന്നാണ് ഫിലോസഫി അദ്ധ്യാപിക ശ്രീകലാ നായർക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തത്.

കാലടി സർവകലാശാലയിൽ പഠിപ്പിച്ചുകൊണ്ടിരിക്കെയാണ് ശ്രീകല രണ്ടുവർഷത്തെ ഡെപ്യൂട്ടന് ബീഹാറിലെ നളന്ദ സർവകലാശാലയിലേക്ക് പോയത്. ഈ അധ്യയനവർഷം ഡെപ്യൂട്ടേഷൻ തീർന്നു. ഇതോടെ കഴിഞ്ഞ ദിവസം അധ്യാപിക നളന്ദ സർവകലാശാലയിൽ നിന്ന് തിരിച്ചെത്തി. സർവീസ് നഷ്ടപ്പെടാതിരിക്കാനായാണ് ഇന്നലെ തന്നെ കാലടി സർവകലാശാലയിൽ എത്തിയത്.

എയർപോർട്ടിൽനിന്നും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ അധ്യാപികയോട് വീട്ടിൽ ക്വാറന്റൻ കഴിയണമെന്ന നിർദേശിച്ചിരുന്നു. എന്നാൽ, ചട്ടം ലംഘിച്ച് ഇന്നലെ രാവിലെ തന്നെ സർവകലാശാലയിൽ ജോയിൻ ചെയ്യാനെത്തി. വൈസ് ചാൻസലറുടെ ഓഫീസിലെത്തിയ ഇവർക്കെതിരെ ജീവനക്കാർ പ്രതിഷേധിച്ചു. സംഭവത്തെക്കുറിച്ചറിഞ്ഞ അങ്കമാലി പൊലീസ്, പകർച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. അങ്കമാലിയിലാണ് അധ്യാപികയുടെ വീട്.