LiveTV

Live

Kerala

മാവൂരില്‍ കോവിഡ് ബാധിച്ച് മരിച്ച സുലൈഖയെ രോഗം സ്ഥിരീകരിക്കും മുമ്പ് വീട്ടില്‍ നിരീക്ഷണത്തിലയച്ചത് പഞ്ചായത്തിനെ അറിയിക്കാതെയെന്ന് പരാതി

ഹൃദ്രോഗിയായ ഇവരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ജില്ലാ കോവിഡ് കെയര്‍ കേന്ദ്രത്തില്‍ നിന്നും വീട്ടിലേക്ക് അയച്ചത്

മാവൂരില്‍ കോവിഡ് ബാധിച്ച് മരിച്ച സുലൈഖയെ രോഗം സ്ഥിരീകരിക്കും മുമ്പ് വീട്ടില്‍ നിരീക്ഷണത്തിലയച്ചത് പഞ്ചായത്തിനെ അറിയിക്കാതെയെന്ന് പരാതി

കോഴിക്കോട് മാവൂരില്‍ കോവിഡ് ബാധിച്ച് മരിച്ച സുലൈഖയെ രോഗം സ്ഥിരീകരിക്കും മുമ്പ് വീട്ടില്‍ നിരീക്ഷണത്തിലയച്ചത് പഞ്ചായത്തിനെ അറിയിക്കാതെയെന്ന് പരാതി.ഹൃദ്രോഗിയായ ഇവരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ജില്ലാ കോവിഡ് കെയര്‍ കേന്ദ്രത്തില്‍ നിന്നും വീട്ടിലേക്ക് അയച്ചത്.കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ സുലൈഖയുടെ കാര്യത്തില്‍ സ്വീകരിച്ചിരുന്നുവെന്നും പരാതി അടിസ്ഥാനമില്ലാത്തതാണെന്നും ഡി.എം.ഒ അറിയിച്ചു.

ഈ മാസം 20നാണ് സുലൈഖയും ഭര്‍ത്താവും റിയാദില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്.തുടര്‍ന്ന് ഇവര്‍ കോഴിക്കോട് നഗരത്തിലെ കോവിഡ് കെയര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇതോടെയാണ് ഹൃദ്രോഗി കൂടിയായ സുലൈഖയെ മാവൂരിലെ വീട്ടിലേക്ക് നിരീക്ഷണത്തിലയക്കാന്‍ തീരുമാനിച്ചത്.എന്നാല്‍ സുലൈഖ വീട്ടിലേക്ക് എത്തുന്ന വിവരം അറിഞ്ഞില്ലെന്നാണ് മാവൂര്‍ പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്കടക്കം പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡ പ്രകാരമാണ് സുലൈഖയെ വീട്ടിലേക്ക് അയച്ചതെന്ന് ഡി.എം.ഒ അറിയിച്ചു. ഇവരെ വീട്ടിലേക്ക് അയക്കുന്ന കാര്യം ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും ഡി.എം.ഒ വ്യക്തമാക്കി.