LiveTV

Live

Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് അഞ്ചു വർഷം തടവ്

വീടിന്‍റെ കോലായിലിരുന്ന കുട്ടിയെ ഇയാൾ ആട്ടിൻകൂടിനടുത്തേക്കു കൊണ്ടുപോയി ആലിംഗനം ചെയ്തുവെന്നതായിരുന്നു ആരോപണമെങ്കിലും 12 വയസ്സിൽ താഴെയായ കുട്ടിയായതിനാൽ കോടതി കടുത്ത ശിക്ഷ നൽകുകയായിരുന്നു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് അഞ്ചു വർഷം തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ചു വർഷം തടവിനും 10,000 രൂപ പിഴയ്ക്കുo കോടതി ശിക്ഷിച്ചു. ഐക്കരനാട് പഴന്തോട്ടം പുറത്തേ പറമ്പിൽ ചക്കര അനിയെന്ന അനിൽ കുമാറി(44) നെയാണ് സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക  സെഷൻസ്  കോടതി ശിക്ഷിച്ചത്.  അയൽവാസിയായ ഇയാൾ 2017 സെപ്തംബർ രണ്ടിന് 11 വയസ്സുകാരിയെ പീഡിപ്പിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ നിയമ പ്രകാരവുമാണ് കുറ്റം കണ്ടെത്തിയത്. പിഴയൊടുക്കിയില്ലേൽ മൂന്നു മാസം കൂടി തടവനുഭവിക്കണം. സെഷൻസ് ജഡ്ജി പി.ജെ വിൻസെന്‍റ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബിന്ദു പി.എ ഹാജരായി.

ഓണാഘോഷത്തിനിടെ വീടിന്‍റെ കോലായിലിരുന്ന കുട്ടിയെ ഇയാൾ ആട്ടിൻകൂടിനടുത്തേക്കു കൊണ്ടുപോയി ആലിംഗനം ചെയ്തുവെന്നതായിരുന്നു ആരോപണമെങ്കിലും 12 വയസ്സിൽ താഴെയായ കുട്ടിയായതിനാൽ കോടതി കടുത്ത ശിക്ഷ നൽകുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഒരു മാസം കൂടി ശിക്ഷയുണ്ടെങ്കിലും ഒരുമിച്ചനുഭവിച്ചാൽ മതി.