LiveTV

Live

Kerala

പി പി ഇ കിറ്റ് ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യം റോഡില്‍

കളമശേരി എന് എ ഡി റോഡിലാണ് മാലിന്യം തള്ളിയത്

പി പി ഇ കിറ്റ് ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യം റോഡില്‍

ഉപയോഗിച്ച പി പി ഇ കിറ്റ് ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യങ്ങള്‍ റോഡരികില്‍ തള്ളി. എറണാകുളം കളമശേരി എന് എ ഡി റോഡിനിരുവശവുമാണ് മാലിന്യം തള്ളിയത് . ഇന്ന് രാവിലെയാണ് കളമശേരിയിലെ ഡിഫന്സ് മേഖലയിലേക്കുള്ള റോഡരികില് ഉപയോഗിച്ച പി പി ഇ കിറ്റും ഗ്ലൌസും ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യങ്ങള്‍ തള്ളിയതായി നാട്ടുകാര്‍ കണ്ടെത്തിയത്. നിരവധി വാഹനങ്ങള് പോകുന്ന റോഡിന് ഇരുവശത്തും ചിതറിയ നിലയിലാണ് മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്.

കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ ഉപയോഗിച്ച പി പി ഇ കിറ്റ് ഉള്‍പ്പെടെ റോഡില്‍ കണ്ടതില്‍ പരിസരവാസികകള്‍ക്ക് ആശങ്കയുണ്ട്. ഈ പ്രദേശത്ത് റോഡില്‍ മാലിന്യം തള്ളുന്നത് പതിവാണ്. അതിനാല്‍ സി സി ടിവി സ്ഥാപിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെയും നടപടിയായിട്ടില്ല. ഇപ്പോള്‍ ആശുപത്രി മാലിന്യം നിക്ഷേപിച്ചതോടെ പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് കോര്‍പ റേഷന്‍ അധിക്യതര്‍ മാലിന്യം റോഡില്‍ നിന്ന് ജെ സി ബി ഉപയോഗിച്ച് നീക്കി. സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.