Top

മുക്കത്ത് ബാറില്‍ നിന്നും മദ്യം വാങ്ങി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; വയറിളക്കവും ഛര്‍ദ്ദിയും

മദ്യക്കുപ്പിയില്‍ കൃത്രിമം കാട്ടി വ്യാജ മദ്യം നിറച്ച് വില്‍ക്കുകയാണെന്നാണ് ആക്ഷേപം

MediaOne Logo

Web Desk

Web Desk

  • Updated:

    2020-06-01 01:39:15.0

Published:

1 Jun 2020 1:39 AM GMT

മുക്കത്ത് ബാറില്‍ നിന്നും മദ്യം വാങ്ങി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; വയറിളക്കവും ഛര്‍ദ്ദിയും
X

കോഴിക്കോട് മുക്കത്ത് ബാറില്‍ നിന്നും മദ്യം വാങ്ങി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമെന്ന് പരാതി. മദ്യക്കുപ്പിയില്‍ കൃത്രിമം കാട്ടി വ്യാജ മദ്യം നിറച്ച് വില്‍ക്കുകയാണെന്നാണ് ആക്ഷേപം.പരാതിയെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് അറിയിച്ചു.

ഈ മാസം 29ന് മുക്കം മലയോരം ഗേറ്റ് വേയിലെ പുഴയോരം ബാറില്‍‌ നിന്നും മദ്യം വാങ്ങിക്കഴിച്ച ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതായാണ് പരാതി.പലര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവുമുണ്ടായി. ബോട്ടില്‍ പരിശോധിച്ചപ്പോള്‍ കൃത്രിമം നടന്നതായി മനസിലായെന്നും ഇവര്‍ ആരോപിക്കുന്നു. സംഭവത്തില്‍ എക്സൈസിന് പരാതി നല്‍കിയിട്ടുണ്ട്.

കുപ്പിയിലെ മദ്യം മാറ്റിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബാര്‍ അധികൃതര്‍ പറഞ്ഞു. ബാറിന്‍റെ വിശ്വാസ്യത തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമമാണിതെന്നും ബാര്‍ അധികൃ‍തര്‍ ആരോപിച്ചു.

TAGS :

Next Story