LiveTV

Live

Kerala

മലപ്പുറത്ത് മദ്യലഹരിയില്‍ മകന്‍ പിതാവിനെ തള്ളിയിട്ട് കൊന്നു

നാട്ടുകാർ പിടികൂടിയ മകൻ അബൂബക്കർ സിദ്ദിഖിനെ തിരൂർ പൊലീസ് അറസ്റ്റു ചെയ്തു.

മലപ്പുറത്ത് മദ്യലഹരിയില്‍ മകന്‍ പിതാവിനെ തള്ളിയിട്ട് കൊന്നു

മലപ്പുറം തിരൂരില്‍ മദ്യലഹരിയിൽ തർക്കത്തിനിടെ മകന്‍റെ തള്ളലേറ്റ് പിതാവ് മരിച്ചു. മുത്തൂർ പുളിക്കൽ മുഹമ്മദ് ആണ് മരിച്ചത്. നാട്ടുകാർ പിടികൂടിയ മകൻ അബൂബക്കർ സിദ്ദിഖിനെ തിരൂർ പൊലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ രാത്രി വീട്ടുമുറ്റത്താണ് സംഭവം. സ്ഥിരമായി ലഹരി ഉപയോഗിച്ച് വീട്ടിലെത്തി പ്രശ്നമുണ്ടാക്കുന്ന മകനെ പിതാവ് ശാസിച്ചതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ പിതാവിനെ മകന്‍ പിടിച്ചുതള്ളുകയായിരുന്നു.

കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു
Also Read

കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

മുറ്റത്ത് വീണ് പരിക്കേറ്റ മുഹമ്മദിനെ നാട്ടുകാരെത്തി തിരൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹം ഹൃദ്രോഗിയാണ്. സംഭവത്തിന് ശേഷവും അക്രമാസക്തനായ സിദ്ദിഖിനെ നാട്ടുകാര്‍ മരത്തില്‍ പിടിച്ചുകെട്ടിയിട്ടു. പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

താനൂരിൽ ഇന്നലെ മദ്യലഹരിയില്‍ മറ്റൊരു കൊലപാതകവും നടന്നു. സംഘം ചേർന്നുള്ള മദ്യപാനം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ തലക്കടത്തൂർ അരീക്കാട് സ്വദേശി ശിഹാബുദീനെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിഹാബുദീനൊപ്പം കുത്തേറ്റ സുഹൃത്ത് തിരൂരങ്ങാടി സ്വദേശി അസൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

മലപ്പുറത്ത് മദ്യപിക്കുന്നതിനിടെ തര്‍ക്കം: ഒരാള്‍ കുത്തേറ്റ് മരിച്ചു
Also Read

മലപ്പുറത്ത് മദ്യപിക്കുന്നതിനിടെ തര്‍ക്കം: ഒരാള്‍ കുത്തേറ്റ് മരിച്ചു

നാല് സുഹൃത്തുക്കൾ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിലുണ്ടായ വാക് തർക്കമാണ് കത്തികുത്തിൽ കലാശിച്ചെതന്ന് പൊലീസ് പറഞ്ഞു. രാഹുൽ, സൂഫിയാൻ എന്നിവരാണ് ശിഹാബുദീനെയും അസലിനേയും കുത്തി പരിക്കേല്‍പിച്ചത്. നിരവധി മോഷണ കേസുകളില്‍ പ്രതികളായ ഇരുവരും ഒളിവിലാണ്. പ്രതികൾക്കെതിരെ വധശ്രമത്തിന് താനൂർ പോലീസ് കേസ് എടുത്തു.