LiveTV

Live

Kerala

മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍ തോമസ് വിരമിച്ചു

മീഡിയവണ്‍ ആസ്ഥാനത്ത് മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്ന് സി.എല്‍ തോമസിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. രാജീവ് ദേവരാജാണ് ചാനലിന്റെ പുതിയ എഡിറ്റര്‍.

മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍ തോമസ് വിരമിച്ചു

മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍ തോമസ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. മീഡിയവണ്‍ ആസ്ഥാനത്ത് മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്ന് സി.എല്‍ തോമസിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. രാജീവ് ദേവരാജാണ് ചാനലിന്റെ പുതിയ എഡിറ്റര്‍.

നാല് പതിറ്റാണ്ടോളം നീണ്ട മാധ്യമ പ്രവര്‍ത്തനത്തിനൊടുവിലാണ് മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പദവിയിലിരുന്ന് സി.എല്‍ തോമസ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്. ഏഴ് വര്‍ഷം പിന്നിട്ട മീഡിയവണിനെ മുന്‍നിര ചാനലുകളിലൊന്നാക്കി മാറ്റുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചാണ് പടിയിറക്കം.

രാജീവ് ദേവരാജ്
രാജീവ് ദേവരാജ്

1983ല്‍ ദേശാഭിമാനി ദിനപ്പത്രത്തിലൂടെ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ സി.എല്‍ തോമസ് 1995ല്‍ ദൃശ്യമാധ്യമ രംഗത്തേക്ക് ചുവട്മാറ്റി. ഏഷ്യാനെറ്റ് ന്യൂസില്‍ എക്സിക്യൂട്ടീവ് എഡിറ്ററായിരിക്കെ 2012ലാണ് മീഡിയവണില്‍ എത്തിയത്. മീഡിയവണ്‍ ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങില്‍ മാനേജ്മെന്റും സഹപ്രവര്‍ത്തകരും സി.എല്‍ തോമസിന് യാത്രയയപ്പ് നല്‍കി.

രണ്ട് പതിറ്റാണ്ടിലേറെയായി മലയാള ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജീവ് ദേവരാജാണ് മീഡിയവണിന്റെ പുതിയ എഡിറ്റര്‍. സൂര്യ ടിവി, കൈരളി ടിവി, ഇന്ത്യാവിഷന്‍, മനോരമ ന്യൂസ് എന്നീ ചാനലുകളില്‍ വിവിധ പദവികള്‍ വഹിച്ച രാജീവ് ദേവരാജ് ന്യൂസ് 18 കേരളയുടെ വാര്‍ത്താ വിഭാഗം മേധാവിയായിരുന്നു.