LiveTV

Live

Kerala

''സിവില്‍ സര്‍വീസ് അവസാന ദിനത്തിന്‍റെ തുടക്കവും ഉറക്കവും ഓഫീസില്‍'': ജേക്കബ് തോമസ് ഇന്ന് വിരമിക്കുന്നു

സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്തായിരുന്നു എന്ന് വ്യക്തമാണ് ആ ഫോട്ടോയിലൂടെ.

''സിവില്‍ സര്‍വീസ് അവസാന ദിനത്തിന്‍റെ  തുടക്കവും ഉറക്കവും ഓഫീസില്‍'':  ജേക്കബ് തോമസ് ഇന്ന് വിരമിക്കുന്നു

2020 മെയ് 31 ഞായറാഴ്ചയാണ്... ഞായറാഴ്ച അവധി ദിനമാണ്.. പക്ഷേ തന്‍റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസം ജോലി ചെയ്ത് തന്നെ വിരമിക്കാനാണ് ഡിജിപി ജേക്കബ് തോമസ് തീരുമാനിച്ചത്. ഇന്ന് രാവിലെ അദ്ദേഹം ഫെയ്സ്‍ബുക്കിലിട്ട ഫോട്ടോ വൈറലാകുകയാണ് ഇപ്പോള്‍. സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്തായിരുന്നു എന്ന് വ്യക്തമാണ് ആ ഫോട്ടോയിലൂടെ. ''സിവില്‍ സര്‍വീസ് അവസാന ദിനത്തിന്റെ തുടക്കവും ഉറക്കവും ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഓഫീസില്‍'' എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.

''സിവില്‍ സര്‍വീസ് അവസാന ദിനത്തിന്‍റെ  തുടക്കവും ഉറക്കവും ഓഫീസില്‍'':  ജേക്കബ് തോമസ് ഇന്ന് വിരമിക്കുന്നു

മെറ്റല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായി ഇരിക്കെയാണ് ജേക്കബ് തോമസ് ഇന്ന് വിരമിക്കുന്നത്. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഓഫീസിന് ഗസ്റ്റ് ഹൌസ് ഇല്ല. ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൌണ്‍ ആയതിനാല്‍, ജോലി ചെയ്ത് തന്നെ വിരമിക്കാം എന്ന അദ്ദേഹത്തിന്‍റെ തീരുമാനമാകാം ഓഫീസില്‍ തലേന്ന് എത്തി, അവിടെ തന്നെ താമസിക്കാന്‍ പ്രേരിപ്പിച്ചത്. സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പക്ഷേ, അദ്ദേഹം പങ്കെടുക്കാനെത്തിയിരുന്നില്ല. 35 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് ഇന്ന് അദ്ദേഹം വിരമിക്കുന്നത്. 1985 ബാച്ചുകാരനായ ഐ പി എസ് ഓഫീസറാണ് ജേക്കബ് തോമസ്.

സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്ന് ജേക്കബ് തോമസ്
Also Read

സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്ന് ജേക്കബ് തോമസ്

തരംതാഴ്ത്തലല്ല തരം തിരിക്കലാണ് സർക്കാർ നടത്തുന്നതെന്ന് ഡിജിപി ജേക്കബ് തോമസ്
Also Read

തരംതാഴ്ത്തലല്ല തരം തിരിക്കലാണ് സർക്കാർ നടത്തുന്നതെന്ന് ഡിജിപി ജേക്കബ് തോമസ്

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യനാളുകളില്‍ വിജിലന്‍സ് ഡയറക്ടറായി നിയമിക്കപ്പെട്ട ജേക്കബ് തോമസ് ഇ പി ജയരാജനെതിരായ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് സര്‍ക്കാരുമായി ഇടയുകയായിരുന്നു. ആദ്യം അവധിയില്‍ പോകാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയും പകരം ചുമതല ലോക്‍നാഥ് ബെഹ്റയ്ക്ക് നല്‍കുകയും ചെയ്തു. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഐഎംജി ഡയറക്ടറായാണ് ജേക്കബ് തോമസിനെ നിയമിച്ചത്. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ അദ്ദേഹം അപ്പോഴും തുടര്‍ന്നു. തുടര്‍ന്ന് 2017 ല്‍ സസ്‌പെന്‍ഷനിലായി. സസ്‍പെന്‍ഷനിലിരിക്കെ എഴുതിയ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍, എന്ന പുസ്തകം അതിലെ പ്രമേയം കൊണ്ട് വീണ്ടും വിവാദങ്ങളിലെ നായകനാക്കി. അച്ചടക്ക നടപടികളുണ്ടായി. പക്ഷേ, നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം സര്‍വീസിലേക്ക് തിരിച്ചെത്തുകതന്നെ ചെയ്തു

''സിവില്‍ സര്‍വീസ് അവസാന ദിനത്തിന്‍റെ  തുടക്കവും ഉറക്കവും ഓഫീസില്‍'':  ജേക്കബ് തോമസ് ഇന്ന് വിരമിക്കുന്നു
സ്രാവുകൾക്കൊപ്പം നീന്തി കയറിയ ജേക്കബ് തോമസ് 
Also Read

സ്രാവുകൾക്കൊപ്പം നീന്തി കയറിയ ജേക്കബ് തോമസ് 

സര്‍വീസില്‍ തിരിച്ചെടുക്കണം; ജേക്കബ് തോമസ് സർക്കാരിന് കത്ത് നൽകി
Also Read

സര്‍വീസില്‍ തിരിച്ചെടുക്കണം; ജേക്കബ് തോമസ് സർക്കാരിന് കത്ത് നൽകി

അനധികൃത സ്വത്ത്‌ സമ്പാദന കേസ്;  ജേക്കബ് തോമസിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി
Also Read

അനധികൃത സ്വത്ത്‌ സമ്പാദന കേസ്; ജേക്കബ് തോമസിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി

രണ്ട് മാസത്തിന് മുന്‍പ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജേക്കബ് തോമസിനെതിരേ കേസടുത്തിരുന്നു. അനുമതിയില്ലാത പുസ്കമെഴുതിയ കേസിലും ജേക്കബ് തോമസിനെതിരെ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടുണ്ട്.