LiveTV

Live

Kerala

നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യം; പിന്തുണച്ച് പ്രതിപക്ഷം

ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കാതെ ആരാധാനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം

നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യം; പിന്തുണച്ച് പ്രതിപക്ഷം

സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് വിവിധ മതവിഭാഗങ്ങള്‍. വിശ്വാസ സമൂഹത്തിന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ച് പ്രതിപക്ഷവും രംഗത്ത് വന്നു.

ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കാതെ ആരാധാനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് ആരാധനാലയങ്ങള്‍ പ്രവര്‍‌ത്തിക്കാനാകുമെന്നും മതവിഭാഗങ്ങളും സംഘടനകളും ചൂണ്ടിക്കാട്ടി. കെസിബിസിയും ദേവസ്വം ബോര്‍ഡും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

മുസ്‍ലിം സംഘടനകളും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന നിലപാടിലാണ്. നിയന്ത്രണങ്ങള്‍ എങ്ങനെയാകാമെന്ന കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. മത വിഭാഗങ്ങളുടെ ആവശ്യം ന്യായമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്.