LiveTV

Live

Kerala

ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൌണ്‍; പകര്‍ച്ചവ്യാധി തടയാന്‍ സംസ്ഥാനത്ത് ശുചീകരണ ദിനം

അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാം.ഹോട്ടലുകളില്‍ പാഴ്‍സല്‍ സര്‍വീസ് ഉണ്ടാകും.

ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൌണ്‍; പകര്‍ച്ചവ്യാധി തടയാന്‍ സംസ്ഥാനത്ത് ശുചീകരണ ദിനം

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൌൺ. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. അവശ്യസർവീസുകളായ സ്ഥാപനങ്ങൾക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുളളു.

ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ, ആരോഗ്യ വകുപ്പ്, കോവിഡ് പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന മറ്റ് വകുപ്പുകൾ, മാലിന്യ നിർമ്മാർജന ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ഹോട്ടലുകളിൽ പാർസൽ സർവീസ് ഉണ്ടാകും.

ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൌണ്‍; പകര്‍ച്ചവ്യാധി തടയാന്‍ സംസ്ഥാനത്ത് ശുചീകരണ ദിനം

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ശുചീകരണദിനം. പ്രധാനമായും വീടും പരിസരവുമാണ് വൃത്തിയാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേത്യത്വത്തില്‍ പൊതു ഇടങ്ങളും ഇന്ന് ശുചീകരിക്കുന്നുണ്ട്.

കോവിഡിനൊപ്പം മഴക്കാലം കൂടി എത്തുന്നതോടെ പകര്‍ച്ചവ്യാധി രോഗങ്ങളുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുക്കും മൂലയും വ്യത്തിയാക്കിയുള്ള ശുചീകരണം. ഔദ്യോഗിക വസതി ശുചീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശുചീകരണ കാംപയിനില്‍ പങ്കാളിയായി.

മുതിര്‍ന്നവരും കുട്ടികളുമൊക്കെ ചേര്‍ന്നാണ് മഴയെത്തും മുമ്പേ വീടും പരിസരവും വൃത്തിയാക്കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പൊതു ഇടങ്ങളും ശുചീകരിച്ചു. രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും ശുചീകരണ പ്രവര്‍ത്തനത്തിന് രംഗത്തുണ്ടായിരുന്നു..