LiveTV

Live

Kerala

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോമിന്‍ തച്ചങ്കരിയുടെ വിടുതല്‍ ഹര്‍ജി തള്ളി

തച്ചങ്കരിക്കെതിരേ തെളിവുണ്ടെന്ന് വ്യക്തമാക്കികൊണ്ടാണ് വിടുതല്‍ ഹര്‍ജി കോടതി തള്ളിയത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോമിന്‍ തച്ചങ്കരിയുടെ വിടുതല്‍ ഹര്‍ജി തള്ളി

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ എ.ഡി.ജി.പി ടോമിൻ തച്ചങ്കരി നൽകിയ വിടുതൽ ഹർജി തള്ളി. കോട്ടയം വിജിലൻസ് കോടതിയുടേതാണ് നടപടി. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് കോടതി.

2003-2007 കാലഘട്ടത്തില്‍ 65,74,000 ത്തോളം രൂപ അനധികൃതമായി സമ്പാദിച്ചു എന്നായിരുന്നു തച്ചങ്കരിക്കെതിരായ കേസ്. എന്നാല്‍ ഇതിന്റെ ഉറവിടം വ്യക്തമാക്കാന്‍ തച്ചങ്കരിക്ക് സാധിച്ചില്ല. ഈ സ്വത്ത് അഴിമതിയിലൂടെയാണ് സമ്പാദിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.