LiveTV

Live

Kerala

ഉത്രയെ കൊലപ്പെടുത്തിയത് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ കൂടിയെന്ന് സൂചന

വലിയ തുകക്ക് ഉത്രയുടെ പേരിൽ സൂരജ്‌ ഇൻഷുറൻസ് പോളിസി എടുത്തിരുന്നു.

ഉത്രയെ കൊലപ്പെടുത്തിയത് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ കൂടിയെന്ന് സൂചന

കൊല്ലം അഞ്ചൽ സ്വദേശിനി ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് ഇൻഷുറൻസ് തുക തട്ടാനെന്ന് സൂചന. ഭർത്താവ് സൂരജ്‌ ഉത്രയുടെ പേരിൽ വലിയ തുകയ്ക്ക് ഇൻഷുറൻസ് പോളിസി എടുത്തിരുന്നതായാണ് വിവരം.

സൂരജിന്റെ കുടുംബത്തിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍ നിര്‍ദ്ദേശം
Also Read

സൂരജിന്റെ കുടുംബത്തിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍ നിര്‍ദ്ദേശം

വിവാഹ സമയത്ത് കിട്ടിയ 100 പവൻ സ്വർണവും ലക്ഷങ്ങളും തട്ടിയെടുത്ത് ഉത്രയെ ഒഴിവാക്കുക മാത്രമായിരുന്നില്ല സൂരജിന്‍റെ ലക്ഷ്യം. ഉത്രയുടെ മരണം പോലും പ്രയോജനപ്പെടുത്തി പണമുണ്ടാക്കാനായിരുന്നു ശ്രമം. ഇതിനാണ് ഒരു വർഷം മുമ്പ് ഉത്രയുടെ പേരിൽ സൂരജ്‌ ഇൻഷുറൻസ് പോളിസി എടുത്തത്. പോളിസിയെടുത്ത് ഒരു വർഷം കഴിഞ്ഞ് മരണം സംഭവിച്ചാൽ നോമിനിക്ക് ഇൻഷുറൻസ് തുക ലഭിക്കും. ഈ തുകയിൽ കണ്ണുവെച്ച് കൂടിയായിരുന്നു ഉത്രയുടെ കൊലപാതകം. കസ്റ്റഡിയിലെ ചോദ്യം ചെയ്യലിലാണ് സൂരജ് ഇത് അന്വേഷണ സംഘത്തോട് സമ്മതിച്ചത്. പോളിസി സംബന്ധിച്ച രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. സൂരജിന്‍റെ കുടുംബത്തെയും ഇതിന്റെ ഭാഗമായി ചോദ്യം ചെയ്‌തേക്കും.

ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് സൂരജ് മയക്കുമരുന്ന് നല്‍കിയിരുന്നുവെന്ന് അന്വേഷണസംഘം
Also Read

ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് സൂരജ് മയക്കുമരുന്ന് നല്‍കിയിരുന്നുവെന്ന് അന്വേഷണസംഘം

അതേസമയം സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നാല് ദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വനം വകുപ്പും കോടതിയിൽ അപേക്ഷ നൽകും. അനധികൃതമായി പാമ്പിനെ കൈവശം വെച്ചതിനും വിറ്റതിനുമായി സൂരജിനും സുരേഷിനുമെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിരുന്നു.