LiveTV

Live

Kerala

കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ ഫലം നെഗറ്റീവ്‌

വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു

കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ ഫലം നെഗറ്റീവ്‌

കോഴിക്കോട് അഴിയൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ പരിശോധനാ ഫലം നെഗറ്റീവ്. വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരുന്ന ഹാഷിം ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ വെച്ച് ഇയാൾ മരിച്ചത്. 62 വയസ്സായിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഈ മാസം 17 നാണ് ഹാഷിം ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷം കോവിഡ് കെയര്‍ സെന്‍ററില്‍ നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. അവിടത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാള്‍ വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ബാക്കി ദിവസത്തെ നിരീക്ഷണ കാലാവധി വീട്ടില്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് ഹാഷിം കുഴഞ്ഞുവീണത്. വീട്ടില്‍ കുഴഞ്ഞുവീണ ഹാഷിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.