LiveTV

Live

Kerala

പാലക്കാട് ഒരു ആരോഗ്യ പ്രവർത്തകനും നാലു വയസുകാരിക്കും കോവിഡ്

ആരോഗ്യ പ്രവർത്തകന് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ജില്ലയിൽ 119 പേരാണ് ചികിത്സയിലുള്ളത്

പാലക്കാട് ഒരു ആരോഗ്യ പ്രവർത്തകനും നാലു വയസുകാരിക്കും കോവിഡ്

പാലക്കാട് ജില്ലയിൽ ഒരു ആരോഗ്യ പ്രവർത്തകനും നാലു വയസുകാരിക്കും ഉൾപ്പെടെ കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകന് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ജില്ലയിൽ 119 പേരാണ് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ രോഗബാധിതരായി ചികിത്സയിലുള്ളത് പാലക്കാടാണ്. തമിഴ്നാട്ടിൽ നിന്ന് വന്ന 5 പേർക്കും, പൂന്നെയിൽ നിന്നും വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ച് .വിദേശത്ത് നിന്നും എത്തിയ നാലുപേർക്കും കോവിസ് പോസിറ്റീവായി .മെയ് 17ന് അബുദാബിയിൽ നിന്നും ശങ്കരമംഗലത്ത് എത്തിയ 4 വയസുകാരിക്കും രോഗം ഉണ്ട്.കുട്ടിയുടെ കൂടെ വന്ന അമ്മക്ക് രോഗമില്ല.ശ്രീകൃഷ്ണപുരത്തെ ഹെൽത്ത് ഇൻസ്പെക്ടർക്ക് സമ്പർക്കം മൂലമാണ് രോഗം വന്നത്.

നിരീക്ഷണത്തിൽ കഴിയുന്ന വിവിധ ആളുകളുടെ വീട്ടിൽ ഹെൽത്ത് ഇൻസ്പെക്ടർ സന്ദർശനം നടത്തിയിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർക്ക് രോഗം സ്ഥിരീകരിച്ചതോടെ ശ്രീകൃഷ്ണപുരം സർക്കാർ ആശുപത്രിയിലെ ഒരു ഡോക്ടർ ഉൾപെടെ 10 പേർ നിരീക്ഷണത്തിൽ പോയി.പാലക്കാട് ജില്ലയിൽ 10 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം വന്നത്.ഇതിൽ 5 പേരും ആരോഗ്യ പ്രവർത്തകരാണ്. 119 പേരാണ്ജില്ലയിൽ ചികിത്സയിലുള്ളത്. ജില്ലാ കലക്ടർ പ്രഖ്യാപിച്ച നിരോധജ്ഞ തുടരുകയാണ്