LiveTV

Live

Kerala

സാമൂഹിക സന്നദ്ധ സേനക്കും മൊബൈല്‍ ആപ്ലിക്കേഷനുമായി സര്‍ക്കാര്‍

ഇത്തവണ സി ഡിറ്റിനാണ് ചുമതല. 23 ലക്ഷം ചെലവിലാണ് ആപ് നിര്‍മാണം


സാമൂഹിക സന്നദ്ധ സേനക്കും മൊബൈല്‍ ആപ്ലിക്കേഷനുമായി സര്‍ക്കാര്‍

സാമൂഹിക സന്നദ്ധ സേനക്കും മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍. ഇത്തവണ സി ഡിറ്റിനാണ് ചുമതല. 23 ലക്ഷം ചെലവിലാണ് ആപ് നിര്‍മാണം.

സംസ്ഥാനത്ത് 100 പേര്‍ക്ക് ഒരാള്‍ എന്ന നിലയില്‍ 3.4 ലക്ഷം അംഗങ്ങളുള്ള സന്നദ്ധ സേനയായാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനും രക്ഷാ പ്രവര്‍ത്തന നടത്തുന്നതിനുമാണ് സേന രൂപീകരിക്കുന്നത്. സാമൂഹിക സന്നദ്ധ സേനയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് മൊബൈല്‍ ആപ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കാവശ്യമായ നിര്‍ദേശം നല്‍കല്‍, സേനാംഗങ്ങള്‍ക്ക് ഫീഡ് ബാക്ക് നല്‍കാനുള്ള അവസരം എന്നിവാണ് പ്രധാനമായും ആപ്പിലുണ്ടാവുക.

23 ലക്ഷത്തി 63 ആയിരം രൂപയാണ് ആപ് നിര്‍മാണത്തിനായി മാറ്റിവെക്കുന്നത്. ബെവ് ക്യു ആപ് നിര്‍മാണം സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചതിനെ തലവേദനകള്‍ നിലനില്‍ക്കെ സര്‍ക്കാര്‍ ഏജന്‍സിയായ സി ഡിറ്റിനാണ് പുതിയ ആപ് നിര്‍മാണത്തിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്. മതിയായ തുകക്കുള്ള ഭരണാനുമതി നല്‍കി പൊതുഭരണ വകുപ്പ് ഇന്നലെ ഉത്തരവിറക്കി. 16 നും 65 വയസിനും ഇടയിലുള്ളവരാണ് സന്നദ്ധ സേനയിലുണ്ടാവുക.