LiveTV

Live

Kerala

ഹലോ ... അംഗനവാടി ടീച്ചറാണ് ...

"കൂടെയുണ്ട് അംഗനവാടികൾ" ക്യാമ്പയിന് തുടക്കം

ഹലോ ... അംഗനവാടി ടീച്ചറാണ് ...

ലോക്ഡൗൺ കാലഘട്ടത്തിൽ വീടുകളിലിരിക്കുന്ന സ്ത്രീകൾക്കും, കുട്ടികൾക്കും ,ഗർഭിണികൾക്കും മാനസിക പിന്തുണ നൽകാനാണ് 'കൂടെയുണ്ട് അംഗനവാടികൾ ' ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. സ്മാർട്ട് ഫോണുകളിലൂടെ വീഡിയോ കോൾ വഴി ഗുണഭോക്താക്കളെ ബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചറിയുകയാണ് എറണാകുളം ജില്ലയിലെ അംഗനവാടി ടീച്ചര്‍മാര്‍. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ ബ്ലോക്ക് തലങ്ങളിൽ നിയമിച്ചിട്ടുള്ള ജീവനക്കാരുടെ സാങ്കേതിക പരിജ്ഞാനവും സേവനവും ഉപയോഗപ്പെടുത്തി കൊണ്ടാണ് പ്രവര്‍ത്തനം.

ആദ്യഘട്ടമെന്ന നിലയിൽ ഗർഭിണികളെ ആണ് അങ്കണവാടി പ്രവർത്തകർ വിളിക്കുന്നത്. ലോക്ക് ഡൗൺ കാലത്തു ഗർഭിണികൾ സ്വീകരിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ, ആരോഗ്യ സംരക്ഷണത്തിന് വേണ്ട ഭക്ഷണ ശീലങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ നിർദേശങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ അങ്കണവാടി പ്രവർത്തകർ നൽകും.

സാമൂഹ്യ അധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ കൂടുതൽ ജനങ്ങളിലേക്ക് അവബോധവും സേവനങ്ങളും നൽകുവാനാണ് പദ്ധതിയുടെ ലക്ഷ്യം.

ക്യാമ്പയിനിന്റെ ലക്ഷ്യങ്ങള്‍

  • പരസ്പര ചർച്ചകളിലൂടെ പങ്കെടുക്കുന്നവരുടെ ആകുലതകൾ പരിഹരിക്കുക.

  • ഗുണഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ചുള്ള പരിജ്ഞാനം ലഭ്യമാക്കുക.

  • പരാമർശ സേവനങ്ങളെ കുറിച്ചുള്ള അറിവ് ലഭ്യമാക്കുക.

  • ഗുണപരമായ മാതൃകകൾ പങ്കുവെക്കുകയും ശേഖരിക്കുകയും ചെയ്യുക.

  • പങ്കാളിത്ത പ്രവർത്തനത്തിലൂടെ തൽസമയ വിവരശേഖരണവും വിലയിരുത്തലും തുടർ പ്രവർത്തനം ആസൂത്രണം ചെയ്യുക.

  • സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ ഏതു പ്രതികൂല സാഹചര്യത്തിലും അങ്കണവാടികൾ ഗുണഭോക്താക്കൾക്ക് ഒപ്പമുണ്ട് എന്ന വിശ്വാസം സൃഷ്ടിക്കുക.

  • സാധ്യമായ ഇടപെടലുകളിലൂടെ ഗുണഭോക്താക്കൾക്ക് പ്രയോജനകരമായ സ്വഭാവ പരിവർത്തനം സൃഷ്ടിക്കുക.

  • അങ്കണവാടി ഉപഭോക്താക്കളുടെയും പ്രവർത്തകരുടെയും കൂട്ടായ്മ ശക്തിപ്പെടുത്തുക

  • എറണാകുളം ജില്ലയിലെ 2858 അങ്കണവാടികളിലെ ജീവനക്കാരാണ് ക്യാമ്പയിന്റെ ഭാഗമാകുന്നത്.