LiveTV

Live

Kerala

വിട വാങ്ങിയത് സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ മുന്നണി പോരാളി

കുറിക്ക് കൊള്ളുന്ന വാഗ്ചാരുതയാണ് പ്രസംഗത്തിലെ ഇന്ദ്രജാലമെങ്കില്‍ ചിന്തകളുടെ പ്രവാഹമാണ് എഴുത്തിലെ മുഖമുദ്ര.

വിട വാങ്ങിയത് സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ മുന്നണി പോരാളി

മികച്ച വാഗ്മി, എഴുത്തുകാരന്‍, സാമ്രാജ്വത്വ വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണി പോരാളി എന്നിങ്ങനെ വിശേഷണങ്ങള്‍ നിരവധിയാണ് വീരേന്ദ്രകുമാറിന്. കുറിക്ക് കൊള്ളുന്ന വാഗ്ചാരുതയാണ് പ്രസംഗത്തിലെ ഇന്ദ്രജാലമെങ്കില്‍ ചിന്തകളുടെ പ്രവാഹമാണ് എഴുത്തിലെ മുഖമുദ്ര. ജനകീയ സമരങ്ങളിലെ സാന്നിധ്യവും പിന്തുണയുമൊക്കെയായിരുന്നു വീരേന്ദ്രകുമാറെന്ന സോഷ്യലിസ്റ്റിന് ഒരു കാലത്ത്.

എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു
Also Read

എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു

മുമ്പ് ഇടത് മുന്നണി വിട്ട സമയത്ത് നടത്തിയ പ്രസംഗങ്ങളിലെ ഈ വാക്കുകള്‍ മാത്രം മതി വീരേന്ദ്രകുമാറെന്ന രാഷ്ട്രീയ നേതാവിന്‍റെ വാക്കുകളുടെ മുര്‍ച്ചയറിയാന്‍. പാര്‍ലമെന്‍റ് പ്രസംഗങ്ങള്‍ തന്‍റെ ഉള്ളിലെ സ്വാമ്രാജ്യത്വ വിരുദ്ധതയുടെ മിന്നല്‍പ്പിണറായി ചില ഘട്ടങ്ങളില്‍ മാറി. ഫാസിസത്തിനും അക്രമ രാഷ്ട്രീയത്തിനും എതിരെയുള്ള താക്കീതുമായി മാറി പലപ്പോഴും വീരേന്ദ്രകുമാര്‍.

നാവ് പോലെ തന്നെ അക്ഷരങ്ങളും നീതിയുടെ പക്ഷത്ത് നിന്നു. ഒപ്പം വായനക്കാരന് മുന്നില്‍ ചിന്തയുടെ പുതിയ വാതായനങ്ങള്‍ തുറന്നിട്ടു. കേരളം സ്വാമ്രാജ്വത്വ വിരുദ്ധ ചിന്തയില്‍ പൊള്ളി നിന്നപ്പോള്‍ എഴുതിയ, 'ഗാട്ടും കാണാചരടും' മലയാളിക്ക് പുതിയ ദിശ സമ്മാനിച്ചു. 'ഹൈമവതഭൂവിലൂടെ' ഹിമാലയത്തിലെ സഞ്ചാര അനുഭവങ്ങളിലൂടെ വായനക്കാരനെ ആത്മീയതയിലേക്ക് ഉയര്‍ത്തി.

അങ്ങനെ ഓരോ എഴുത്തും തീഷ്ണമായ ചിന്തയുടേയും വിശാല വീക്ഷണത്തിന്റെയും അടയാളപ്പെടുത്തലായി മാറി. പുരസ്കാരങ്ങള്‍ എല്ലാം അതിന്‍റെ വഴിക്ക് തേടി എത്തി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍, ഓടക്കുഴല്‍ പുരസ്കാരങ്ങള്‍, സ്വദേശാഭിമാനി പുരസ്കാരം, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തിദേവി പുരസ്കാരം എന്നിങ്ങനെ പട്ടിക നീളുന്നു.

വീരേന്ദ്രകുമാറിന്‍റെ സംസ്കാരം വൈകീട്ട് അഞ്ച് മണിക്ക്; പൊതുദര്‍ശനമുണ്ടാകില്ല
Also Read

വീരേന്ദ്രകുമാറിന്‍റെ സംസ്കാരം വൈകീട്ട് അഞ്ച് മണിക്ക്; പൊതുദര്‍ശനമുണ്ടാകില്ല

ജനകീയ സമരങ്ങളിലും പോരാളിയായി നിലകൊണ്ടു വീരേന്ദ്രകുമാര്‍. 1950 കളിലെ നൂല്‍പ്പുഴ കര്‍ഷക സമരം മുതല്‍ പ്ലാച്ചിമടയിലെ ജലമൂറ്റലിന് എതിരായ കോള വിരുദ്ധ സമരത്തില്‍ വരെ അവകാശബോധമുള്ള ജനതയ്ക്ക് ഒപ്പം നിലകൊണ്ടു. മാതൃഭൂമിയുടെ ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍ പദവികള്‍ മുതല്‍ പിടിഐയുടേയും ഐഎന്‍എസിന്‍റെയും അധ്യക്ഷ പദവികള്‍ വരെ അലങ്കരിച്ച് മാധ്യമ ലോകത്തിനും നിര്‍ണായക സംഭാവനകള്‍ നല്‍കി.