LiveTV

Live

Kerala

യു.ഡി.എഫില്‍ നിന്ന് പുറത്തുപോകുന്ന കാര്യം ഒരിക്കലും ആലോചിച്ചിട്ടില്ലെന്ന് എം.കെ മുനീര്‍

മുന്നണിമാറ്റ ചര്‍ച്ചകള്‍ തള്ളി മുസ്‌ലിം ലീഗ്‌. യു.ഡി.എഫിന് പുറത്തു പോകുന്നതിനെക്കുറിച്ച് ഒരു ഘട്ടത്തിലും ആലോചിച്ചിട്ടില്ലെന്ന് ഡോ.എം.കെ മുനീര്‍ മീഡിയവണിനോട്

യു.ഡി.എഫില്‍ നിന്ന് പുറത്തുപോകുന്ന കാര്യം ഒരിക്കലും ആലോചിച്ചിട്ടില്ലെന്ന് എം.കെ മുനീര്‍

മുന്നണിമാറ്റ ചര്‍ച്ചകള്‍ തള്ളി മുസ്‌ലിം ലീഗ്‌. യു.ഡി.എഫിന് പുറത്തു പോകുന്നതിനെക്കുറിച്ച് ഒരു ഘട്ടത്തിലും ആലോചിച്ചിട്ടില്ലെന്ന് ഡോ.എം.കെ മുനീര്‍ മീഡിയവണിനോട് പറഞ്ഞു. കൂടുതല്‍ കക്ഷികളെത്തുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് മുനീര്‍ നിലപാട് വ്യക്തമാക്കിയത്.

പിണറായി വിജയന്‍‌ സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന ദിവസം യുഡിഎഫില്‍ നിന്ന് ചില കക്ഷികള്‍ എല്‍.ഡി.എഫിലേക്ക് വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍ പറഞ്ഞിരുന്നു. സിപിഎമ്മിന്റെ മനസ്സില്‍ കേരളാകോണ്‍ഗ്രസും ലീഗുമാണന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. കോണ്‍ഗ്രസ് നേതൃത്വത്തിനും ഇക്കാര്യത്തില്‍ ആശങ്കയുണ്ട്.

ഒരു പടി കടന്ന് എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫിലേക്ക് ഒരു കക്ഷി എത്തുമെന്നും മുനീര്‍ അവകാശപ്പെട്ടു. ഐക്യജനാധിപത്യമുന്നണി ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.