LiveTV

Live

Kerala

ഇനിയും പിരിഞ്ഞിരിക്കാനാവില്ല; വാബി അഭിലാഷിലേക്ക് പറന്നടുത്തു

മുട്ട വിരിഞ്ഞ് ഏഴ് മാസമായ തത്തയെ വിദേശ യാത്ര കഴിഞ്ഞുവന്ന സുഹൃത്ത് സമ്മാനിച്ചതായിരുന്നു

ഇനിയും പിരിഞ്ഞിരിക്കാനാവില്ല; വാബി അഭിലാഷിലേക്ക് പറന്നടുത്തു

എട്ടുമാസത്തെ കൂട്ട് വിട്ട് വാബിക്ക് ഇനിയും കൂടുതല്‍ അഭിലാഷിനെ പിരിഞ്ഞിരിക്കാനാവില്ല. ഇന്ന് രാവിലെ വീടിന് ഒന്നര കിലോ മീറ്റര്‍ അകലെ വെച്ചാണ് നഷ്ടപ്പെട്ട വാബി എന്ന ആഫ്രിക്കന്‍ ചാര തത്തയെ ഉടമയായ അഭിലാഷിന് തിരികെ ലഭിക്കുന്നത്. സമീപത്ത് ലൗ ബേര്‍ഡ്സിനെ വളര്‍ത്തുന്ന പത്ര ഏജന്‍റിനടുത്തേക്ക് വാബി പറന്നെത്തുകയും തുടര്‍ന്ന് വിവരം അഭിലാഷിനെ അറിയിക്കുകയുമായിരുന്നു. മുട്ട വിരിഞ്ഞ് ഏഴ് മാസമായപ്പോള്‍ വിദേശ യാത്ര കഴിഞ്ഞുവന്ന സുഹൃത്ത് സമ്മാനിച്ച തത്ത നഷ്ടപ്പെട്ടതില്‍ സങ്കടപ്പെട്ട് തിരച്ചിലിലായിരുന്നു അഭിലാഷും സുഹൃത്ത് അരവിന്ദും.

വാബിയെ കാണാനില്ല; കണ്ടെത്താന്‍ സഹായിക്കാമോ
Also Read

വാബിയെ കാണാനില്ല; കണ്ടെത്താന്‍ സഹായിക്കാമോ

എട്ടുമാസത്തോളം കൂട്ടിനകത്ത് കിടന്ന തത്ത ഭക്ഷണം കഴിക്കാനായാണ് ഈയടുത്ത ദിവസം കൂടിന് പുറത്തിറങ്ങിയത്. കൂടിന് പുറത്തിറങ്ങിയ ഉടനെ കാണാതായ തത്തയെ തിരഞ്ഞ് അഭിലാഷും സുഹൃത്തുക്കളും പോകാത്ത ഇടങ്ങളൊന്നുമുണ്ടായിരുന്നില്ല. തത്തയെ തിര‍ഞ്ഞ് പോസ്റ്ററുകളുമായി എറണാകുളം നഗരത്തില്‍ മുഴുവന്‍ സഞ്ചരിച്ച അഭിലാഷും സുഹൃത്തും ഇന്നലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. നാൽപ്പതിനായിരം രൂപയോളം വില വരുന്ന തത്ത രണ്ടുമാസം കഴിഞ്ഞാല്‍ സംസാരിച്ചു തുടങ്ങും. സംസാരം തുടങ്ങിയാല്‍ വലിയ വില ലഭിക്കുമെന്ന് അഭിലാഷ് പറയുന്നു. വാബിയെ തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അഭിലാഷ് പറഞ്ഞു.

ഇനിയും പിരിഞ്ഞിരിക്കാനാവില്ല; വാബി അഭിലാഷിലേക്ക് പറന്നടുത്തു