LiveTV

Live

Kerala

രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവ്: വൈറലായി വീഡിയോ

വീഡിയോയില്‍ കാണുന്ന പാമ്പിനെ കുളിപ്പിക്കുന്ന യുവാവ് മലയാളിയാണ്.

രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവ്: വൈറലായി വീഡിയോ

ഭാര്യയെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സൂരജ് എന്ന ഭര്‍ത്താവിന്‍റെ ക്രൂരതയെ കുറിച്ച് കേരളം ചര്‍ച്ച ചെയ്യുമ്പോള്‍, സോഷ്യല്‍ മീഡിയ ഒരു രാജവെമ്പാലയുടെ പിറകെയാണ്... കുളിക്കുന്ന രാജവെമ്പാല .. സുശാന്ദ നന്ദ ഐഎഫ്എസാണ് തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചത്.

അപകടമാണിത്... ഒരിക്കലും ആരും ഇത് അനുകരിക്കരുത് എന്ന് പറഞ്ഞാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

വീഡിയോയില്‍ കാണുന്ന പാമ്പിനെ കുളിപ്പിക്കുന്ന യുവാവ് മലയാളിയാണ്. പാലക്കാട് നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. പാലക്കാട് കിഴക്കഞ്ചേരി സ്വദേശിയായി മമ്മാലിയെന്ന യുവാവാണ് വീഡിയോയിലുള്ളത്.