LiveTV

Live

Kerala

വെഞ്ഞാറമ്മൂടില്‍ മാനസികാസ്വാസ്ഥ്യമുളള യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി

വെഞ്ഞാറമൂട് കിണറ്റുമുക്ക് സ്വദേശി ഷെഫീഖിനാണ് മർദ്ദനമേറ്റത്

വെഞ്ഞാറമ്മൂടില്‍ മാനസികാസ്വാസ്ഥ്യമുളള യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി

തിരുവനന്തപുരം വെഞ്ഞാറമ്മൂടില്‍ മാനസികാസ്വാസ്ഥ്യമുളള യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി.വെഞ്ഞാറമൂട് കിണറ്റുമുക്ക് സ്വദേശി ഷെഫീഖിനാണ് മർദ്ദനമേറ്റത്.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

മാനസികാസ്വാസ്ഥ്യമുളള ഷെഫീഖിനെ അയൽക്കാരും സഹോദരങ്ങളുമായ രണ്ടു പേർ വീട്ടിൽ കയറി മർദിക്കുകയായിരുന്നുവെന്നാണ് പരാതി.കമ്പി വടികൊണ്ടുളള അടിയിൽ ഷെഫീഖിന്റെ തലക്ക് പരിക്ക് പറ്റി.തടയാൻ ശ്രമിച്ച ഷഫീഖിന്റെ മാതാവിനും മർദ്ദനമേറ്റു. ഷഫീഖ് ചീത്ത വിളിച്ചു എന്നു പറഞ്ഞു കൊണ്ടാണ് വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ചത്.

മർദ്ദനത്തിൽ രക്തം ഒലിപ്പിച്ച് നിൽക്കുന്ന ഫെഫീഖിന്റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് സംഭവം മറ്റുളളവർ അറിയുന്നത്. ഷെഫീഖിന്റെ ഒരു സഹോദരിയും ഒരു സഹോദരനും മാനസികമായി ഭിന്നശേഷി ഉള്ള വ്യക്തികളാണ് അവരുടെ മുന്നിൽ വച്ചായിരുന്നു മർദ്ദനം.തലയ്ക്ക് പരിക്കേറ്റ ഷെഫീഖ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. വെഞ്ഞാറമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.