LiveTV

Live

Kerala

സർക്കാർ ആവശ്യപ്പെട്ടാൽ പ്രവാസികൾക്ക് ക്വാറന്‍റൈന്‍ ഒരുക്കാം: എം കെ മുനീർ

പ്രവാസികൾക്ക് ക്വാറന്‍റൈന്‍ ഒരുക്കാന്‍ സര്‍ക്കാരിന് എന്ത് ചെലവാണുള്ളതെന്ന് എം കെ മുനീര്‍

സർക്കാർ ആവശ്യപ്പെട്ടാൽ പ്രവാസികൾക്ക് ക്വാറന്‍റൈന്‍ ഒരുക്കാം: എം കെ മുനീർ

സർക്കാർ ആവശ്യപ്പെട്ടാൽ പ്രവാസികൾക്ക് ക്വാറന്‍റൈന്‍ ഒരുക്കാമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ സൗകര്യങ്ങളൊരുക്കും. പ്രവാസികൾക്ക് ക്വാറന്‍റൈന്‍ ഒരുക്കാന്‍ സര്‍ക്കാരിന് എന്ത് ചെലവാണുള്ളതെന്നും മുനീര്‍ ചോദിച്ചു.

അതേസമയം പ്രവാസികള്‍ക്ക് സൌജന്യ ക്വാറന്റൈന്‍ ഒരുക്കാമെന്ന് രണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ അറിയിച്ചു. കോഴിക്കോട് പെരുവയല്‍ പഞ്ചായത്തും കൊടുവള്ളി നഗരസഭയുമാണ് സൌജന്യ ക്വാറന്റൈന്‍ ഏര്‍പ്പെടുത്താമെന്ന് അറിയിച്ചത്. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളാണ് ഇവ രണ്ടും.

പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റൈന്‍ ഒരുക്കാമെന്ന് കോഴിക്കോട്ടെ രണ്ട് തദ്ദേശ സ്ഥാപനങ്ങള്‍
Also Read

പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റൈന്‍ ഒരുക്കാമെന്ന് കോഴിക്കോട്ടെ രണ്ട് തദ്ദേശ സ്ഥാപനങ്ങള്‍

സാധാരണക്കാരായ പ്രവാസികളുടെ ക്വാറന്‍റൈന്‍ സൌജന്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍വകക്ഷിയോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ക്വാറന്‍റൈന്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം മനുഷ്യത്വവിരുദ്ധമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ക്വാറന്‍റൈനിൽ പോകാൻ പണം ആവശ്യപ്പെടുന്നത് അനീതിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ക്വാറന്‍റൈന്‍ ചെലവ് സർക്കാർ വഹിക്കണം. സന്നദ്ധ സംഘടനകളുടെ സഹായവും ഉപയോഗപ്പെടുത്താം. ക്വാറന്‍റൈന്‍ ചെലവ് യുഡിഎഫ് വഹിക്കുന്നത് ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏറ്റവും ദുരിതം അനുഭവിക്കുന്നവരാണ്  മടങ്ങിവരുന്നത്, അവരോട് ക്വാറന്‍റൈന്‍ ഫീസ് ഈടാക്കുന്നത് ക്രൂരതയെന്ന് പ്രവാസികള്‍
Also Read

ഏറ്റവും ദുരിതം അനുഭവിക്കുന്നവരാണ് മടങ്ങിവരുന്നത്, അവരോട് ക്വാറന്‍റൈന്‍ ഫീസ് ഈടാക്കുന്നത് ക്രൂരതയെന്ന് പ്രവാസികള്‍

കോവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായവര്‍, വിസിറ്റിങ് വിസയില്‍ ജോലി നോക്കാനെത്തി കുടുങ്ങിപ്പോയവര്‍, അടിയന്തര തുടര്‍ചികിത്സയ്ക്കായി നിര്‍ദേശിക്കപ്പെട്ട രോഗികള്‍, ഓണ്‍അറൈവല്‍ വിസയിലുള്ള ഗര്‍ഭിണികള്‍, ഇങ്ങനെ ഏറ്റവും ദുരിതമനുഭവിക്കുന്നവരെ തെരഞ്ഞെടുത്താണ് വന്ദേഭാരത് മിഷന്‍ വഴി ഈ ഘട്ടത്തില്‍ നാട്ടിലേക്ക് എത്തിക്കുന്നത്. സംഘടനകളുടെയും വ്യക്തികളുടെയും സഹായത്താല്‍ ടിക്കറ്റിനുള്ള പണമൊപ്പിച്ചാണ് ഇവരില്‍ പലരും വരുന്നതും. ഇത്തരക്കാരോട് ക്വാറന്‍റൈന്‍ ഫീസും വാങ്ങിക്കുകയെന്നെത് ക്രൂരതയാണെന്നാണ് പ്രവാസ ലോകത്തെ പൊതുവെയുള്ള വികാരം.

പ്രവാസി ക്വാറന്‍റൈന് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുളളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയേക്കും. ഇളവുകളില്‍ അന്തിമ തീരുമാനം അവലോകന യോഗത്തിന് ശേഷമായിരിക്കും.