LiveTV

Live

Kerala

വാബിയെ കാണാനില്ല; കണ്ടെത്താന്‍ സഹായിക്കാമോ

ടേക്ക് ഓഫ്, ബി.ടെക്ക് തുടങ്ങിയ സിനിമകളുടെ എഡിറ്ററായി ജോലി ചെയ്ത അഭിലാഷും അരവിന്ദും ചേര്‍ന്നാണ് വാബിയെ കൊച്ചിയിലെ ഫ്ലാറ്റില്‍ വളര്‍ത്തിയിരുന്നത്

വാബിയെ കാണാനില്ല; കണ്ടെത്താന്‍ സഹായിക്കാമോ

ഒരുപാട് കാലത്തെ സൗഹൃദമാണ് എറണാകുളം സ്വദേശിയും ഫിലിം എഡിറ്ററുമായ അഭിലാഷ് ചന്ദ്രന് വാബിയോട്. മുട്ട വിരിഞ്ഞ് ഏഴാം മാസമാണ് വാബി എന്ന ആഫ്രിക്കന്‍ ചാര തത്തയെ ഇവര്‍ക്ക് ലഭിക്കുന്നത്. സൃഹൃത്ത് വിദേശയാത്ര കഴിഞ്ഞുവന്നപ്പോള്‍ സമ്മാനമായി നൽകിയ വാബി വളരെ പെട്ടെന്ന് തന്നെ അടുപ്പത്തിലായി. എട്ടുമാസത്തോളം കൂട്ടിനകത്ത് കിടന്ന തത്ത ഭക്ഷണം കഴിക്കാനായാണ് ഈയടുത്ത ദിവസം കൂടിന് പുറത്തിറങ്ങിയത്. കൂടിന് പുറത്തിറങ്ങിയ ഉടനെ കാണാതായ തത്തയെ തിരഞ്ഞ് അഭിലാഷും സുഹൃത്തുക്കളും പോകാത്ത ഇടങ്ങളൊന്നുമില്ല.

കാണാതായ ഉടനെ തന്നെ അപൂര്‍വ ഇനത്തില്‍പ്പെട്ട ആഫ്രിക്കന്‍ ചാര തത്തയെ അന്വേഷിച്ച് പോസ്റ്ററുകളുമായി സഞ്ചരിക്കുകയാണ് അരവിന്ദും സുഹൃത്തായ അഭിലാഷ് ബാലചന്ദ്രനും. നാൽപ്പതിനായിരം രൂപയോളം വില വരുന്ന തത്ത രണ്ടുമാസംകൂടി കഴിഞ്ഞിരുന്നെങ്കിൽ സംസാരിച്ചുതുടങ്ങുമായിരുന്നുവെന്ന് ഇവർ പറയുന്നു. സംസാരിച്ചുതുടങ്ങിയാൽ ഇതിലും വലിയ വില ലഭിക്കുമെന്നും ഇവര്‍ പറയുന്നു. തിരിച്ചറിയല്‍ വളയമുള്ള (RING NO-WEBEN_02/20_01) വാബിയെ അന്വേഷിച്ച് എറണാകുളത്തെ മിക്ക കടകളും മ‍ൃഗാശുപത്രികളും സന്ദര്‍ശിച്ച ഇവര്‍ പുതുതായി ഇത്തരത്തില്‍ തത്തയെ വില്‍ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വാബിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍-

  • +91 7510111109

  • +91 7510111190

  • +91 8129241171

  • +91 9946909039