LiveTV

Live

Kerala

കോവിഡില്‍ കേരളം കള്ളക്കണക്കുണ്ടാക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

പ്രവാസികളെ സമൂഹ വ്യാപനത്തിന്റെ വാഹകരായി കേരളത്തിലെ മന്ത്രിമാർ ചിത്രീകരിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.

കോവിഡില്‍ കേരളം കള്ളക്കണക്കുണ്ടാക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

പ്രവാസികളെ സമൂഹ വ്യാപനത്തിന്റെ വാഹകരായി കേരളത്തിലെ മന്ത്രിമാർ ചിത്രീകരിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കേരളത്തില്‍ കോവിഡ് കേസുകള്‍ കുറച്ചു കാണിക്കാൻ പരിശോധനകൾ കുറച്ച് നടത്തുന്നു. കള്ളക്കണക്കുണ്ടാക്കുന്നതിൽ കേരളത്തിന് ഒന്നാം സ്ഥാനമാണ്. രോഗ പരിശോധനയിൽ 26ാം സ്ഥാനത്താണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളെ സമൂഹ വ്യാപനത്തിന്റെ വാഹകരായി കേരളത്തിലെ മന്ത്രിമാർ ചിത്രീകരിക്കുന്നു. എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് മന്ത്രിമാർ വ്യക്തമാക്കണം. മേയിലാണ് പ്രവാസികളുടെ മടക്കം തുടങ്ങിയത്. ഏപ്രിലിൽ തന്നെ 30 ഓളം കേസുകളുടെ ഉറവിടം കണ്ടെത്താനായിരുന്നില്ല. സംസ്ഥാന സ്വന്തം വീഴ്ചകൾ മറയ്ക്കാൻ പ്രവാസികളെ കരുവാക്കരുത്. സമൂഹവ്യാപനം കണ്ടെത്താനുള്ള ഐ.സി.എം.ആര്‍ നിർദേശങ്ങൾ എന്തുകൊണ്ട് സംസ്ഥാനം പിന്തുടരുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

പെയ്ഡ് ക്വാറന്റൈനില്‍ പ്രവാസികളെ സംസ്ഥാന സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചു, ക്വാറന്റൈന്‍ പണം നിർബന്ധമായി പിരിക്കണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല, ഹോം ക്വാറന്റൈന്‍ പരാജയമെന്ന് തെളിഞ്ഞു. പ്രവാസികളെ തിരികെ എത്തിക്കാൻ സംസ്ഥാനം ഉൽസാഹിക്കുന്നില്ലെന്നു മുരളീധരന്‍ പറഞ്ഞു.