LiveTV

Live

Kerala

മീഡിയവണ്‍ വാര്‍ത്ത തുണയായി; ജുമൈലക്ക് പുതിയ വീടിന് വഴിയൊരുങ്ങുന്നു

വര്‍ഷങ്ങളായി കാത്തിരുന്നിട്ടും ജുമൈലയുടെ അപേക്ഷ പഞ്ചായത്ത് അധികൃതര്‍ ഗൌനിച്ചിരുന്നില്ല


മീഡിയവണ്‍ വാര്‍ത്ത തുണയായി; ജുമൈലക്ക് പുതിയ വീടിന് വഴിയൊരുങ്ങുന്നു

തിരുവനന്തപുരം കണിയാപുരത്തെ ഹൃദ്രോഗിയായ ജുമൈലക്കും ബുദ്ധിമാന്ദ്യമുള്ള സഹോദരന്‍ നാസുവിനും കെട്ടുറപ്പുള്ള വീടിന് വഴിയൊരുങ്ങുന്നു. മീഡിയവണ്‍ വാര്‍ത്തയെത്തുടര്‍ന്ന് പ്രദേശത്തെ സന്നദ്ധസംഘമാണ് ഇവരെ സഹായിക്കാന്‍ മുന്നോട്ടുവന്നത്.

ഇടിഞ്ഞുവീഴാറായ വീടിനെക്കുറിച്ച ആശങ്കയില്‍ നിന്ന് ജുമൈലക്കും സഹോദരന്‍ നാസുവിനും താല്‍ക്കാലിക മോചനം. പുതിയ വീടിന്റെ സ്വച്ഛതയില്‍ ഉറങ്ങുന്നത് ഇനി സ്വപ്നം കണ്ടുതുടങ്ങാം. നിലംപൊത്താനൊരുങ്ങുന്ന വീട്ടില്‍ കഴിയുന്ന രോഗികളായ സഹോദരങ്ങളെക്കുറിച്ച മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെ കണിയാപുരം പള്ളിനട റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇവിടെയെത്തി. അവസ്ഥ ബോധ്യപ്പെട്ടു. വീടെന്ന ദൌത്യം ഏറ്റെടുത്തു. വര്‍ഷങ്ങളായി കാത്തിരുന്നിട്ടും ജുമൈലയുടെ അപേക്ഷ പഞ്ചായത്ത് അധികൃതര്‍ ഗൌനിച്ചിരുന്നില്ല.