LiveTV

Live

Kerala

കെ.എസ്.ആർ.ടി.സി ബസുകളില്‍ സാനിറ്റൈസര്‍ ക്ഷാമം

കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ നിന്നാണ് സാനിറ്റൈസർ നൽകിയത്

കെ.എസ്.ആർ.ടി.സി ബസുകളില്‍ സാനിറ്റൈസര്‍ ക്ഷാമം

കെ.എസ്.ആർ.ടി.സി ബസിൽ ഉപയോഗിക്കാനുള്ള സാനിറ്റൈസർ തീർന്ന് തുടങ്ങി. കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ നിന്നാണ് സാനിറ്റൈസർ നൽകിയത്.പുതുതായി ഒരോ ഡിപ്പോകളും സാനിറ്റൈസർ കണ്ടെത്തേണ്ട അവസ്ഥയാണ് ഉള്ളത്.

ഈ മാസം 20 മുതലാണ് കെ.എസ്.ആർ.ടി.സി സർവ്വീസ് പുനരാരംഭിച്ചത്.സാമൂഹ്യ അകലം പാലിച്ചാണ് യാത്ര.ബസിൽ കയറുന്നവർക്ക് സാനിറ്റൈസര്‍ നൽകി കൈ അണുവിമുക്തമാക്കുന്നുണ്ട്. എന്നാൽ മിക്ക സ്ഥലങ്ങളിലും സാനിറ്റൈസര്‍ തീർന്ന് തുടങ്ങി. എങ്ങനെ സാനിറ്റൈസര്‍ കണ്ടെത്തുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ.

ഉദ്യോഗസ്ഥരും യാത്രക്കാരുമായി ആയിരക്കണക്കിന് ആളുകളാണ് ദിവസവും യാത്ര ചെയ്യുന്നത്. വിവിധ സന്നദ്ധ സംഘടനകളുടെയും സുമനസുകളുടെയും സഹായത്തോടെ സാനിറ്റൈസർ കണ്ടെത്തനാണ് ഉദ്യേഗസ്ഥരുടെ ശ്രമം. രോഗവാഹകരായ ആളുകൾ യാത്രക്ക് എത്തിയാൽ പ്രതിരോധിക്കാനുള്ള മാർഗമാണ് സാനിറ്റൈസർ.