LiveTV

Live

Kerala

അര്‍ഹരായ പ്രവാസികള്‍ക്ക് ടിക്കറ്റ് തുക നല്‍കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

അതെ സമയം ടിക്കറ്റെടുക്കാന്‍ ശേഷിയില്ലാത്ത അര്‍ഹരായ പ്രവാസികളുടെ യാത്ര ചെലവ് വഹിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു

അര്‍ഹരായ പ്രവാസികള്‍ക്ക് ടിക്കറ്റ് തുക നല്‍കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

വന്ദേഭാരത് മിഷനില്‍ നാട്ടിലേക്കെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ യാത്രാ ചെലവ് വഹിക്കാന്‍ തയ്യാറാവാണെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. അതെ സമയം ടിക്കറ്റെടുക്കാന്‍ ശേഷിയില്ലാത്ത അര്‍ഹരായ പ്രവാസികളുടെ യാത്ര ചെലവ് വഹിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. എംബസികളുടെ പ്രവാസി ക്ഷേമനിധിയില്‍ നിന്നായിരിക്കും ഇതിനുള്ള തുക കണ്ടെത്തുകയെന്നും ടിക്കറ്റെടുക്കാനുള്ള ശേഷിയില്ലെന്ന് ബോധ്യപ്പെടുത്തുന്ന രേഖകളുമായി എംബസിയെ സമീപിച്ചാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കേന്ദ്രം അറിയിച്ചു.

തങ്ങളുടെ ഭർത്താക്കന്മാർ തിരികെ എത്താൻ പണം ഇല്ലാതെ യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് പരാതിപ്പെട്ട് കോഴിക്കോട് സ്വദേശി ജിഷ പ്രജിത്തും മറ്റ് രണ്ട് പേരും സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്‍റെ ഉത്തരവ്. വിസ കാലാവധി കഴിഞ്ഞ് യു.എ.ഇ യിൽ കുടുങ്ങിയവർക്ക് നാട്ടിൽ തിരിച്ചെത്താനുള്ള വിമാനക്കൂലി കേന്ദ്ര സർക്കാർ വഹിക്കണമെന്ന ആവശ്യത്തിന്മേൽ അനുഭാവപൂർവ്വം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വിമാന ടിക്കറ്റിന് പണം ഇല്ലാത്തതിനാൽ ഒട്ടേറെ പേർ ദുരിതത്തിലാണന്ന് ഹരജി ഭാഗം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ലഭിച്ചിട്ടുള്ള നിവേദനങ്ങളിൽ അടിയന്തര നടപടികൾ കൈക്കൊള്ളാനാണ് കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചത്.