LiveTV

Live

Kerala

അവനെന്താ പാമ്പുപിടുത്തക്കാരനോ ? അതൊന്നും ശരിയല്ല, എസിയില്‍ കിടന്നാല്‍ ഉത്രയുടെ പ്രഷര്‍ കുറയും - സൂരജിന്റെ അമ്മയുടെ പ്രതികരണം

ഉത്ര മരിച്ച ദിവസം മുറിയില്‍ എസി പ്രവര്‍ത്തിച്ചിരുന്നില്ല. അവള്‍ക്ക് എസി ഉപയോഗിക്കാന്‍ കഴിയില്ല. അവളുടെ കാലിന് ശസ്ത്രക്രിയ കഴിഞ്ഞതാണ്. എസി ഇട്ടാല്‍ പ്രഷര്‍ താഴും.

അവനെന്താ പാമ്പുപിടുത്തക്കാരനോ ? അതൊന്നും ശരിയല്ല, എസിയില്‍ കിടന്നാല്‍ ഉത്രയുടെ പ്രഷര്‍ കുറയും - സൂരജിന്റെ അമ്മയുടെ പ്രതികരണം

മകന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് ഉത്ര വധക്കേസിലെ പ്രതി സൂരജിന്‍റെ അമ്മ. പാമ്പുകളെ കൈകാര്യം ചെയ്യാന്‍ സൂരജിന് അറിയുമായിരുന്നോ എന്ന ചോദ്യത്തിന് അതൊക്കെ ആരോപണങ്ങള്‍ മാത്രമാണെന്നും അവനെന്താ പാമ്പുപിടുത്തക്കാരനാണോയെന്നുമായിരുന്നു സൂരജിന്‍റെ അമ്മയുടെ മറുപടി.

''ഇവിടെ അടുത്തിടെ പാമ്പുപിടുത്തകാരന്‍ വന്നിരുന്നു. അത് ഞങ്ങളുടെ അറിവോടു കൂടിയായിരുന്നു. അടുത്തുള്ള വയലില്‍ വലിയ പാമ്പിനെ കണ്ടിരുന്നു. അതിന്‍റെ തൊട്ടടുത്ത ദിവസം വീട്ടിലെ മീന്‍കുളത്തിന് സമീപവും വേറൊരു പാമ്പിനെ കണ്ടു. ഇതോടെ നെറ്റില്‍ നിന്ന് നമ്പറെടുത്ത് പാമ്പിനെ പിടിക്കാന്‍ വാവാ സുരേഷിനെ വിളിച്ചു. പക്ഷേ കിട്ടിയില്ല. വേറൊരാളെ കിട്ടി. അവര്‍ പിറ്റേദിവസം ഇവിടെ വന്നു. രണ്ടു മൂന്നു പേരുണ്ടായിരുന്നു. അവര്‍ തിരഞ്ഞിട്ട് പാമ്പിനെ കണ്ടില്ല. പാമ്പിനെ ഇനി കണ്ടാല്‍ തല്ലിക്കൊല്ലരുതെന്ന് അവര്‍ പറഞ്ഞു. പേടിക്കാതിരിക്കാന്‍ ഞങ്ങളെ അവര്‍ കൂടെ കൊണ്ടുവന്ന ഒരു വിഷമില്ലാത്ത പാമ്പിനെ തൊട്ടുനോക്കാനും പറഞ്ഞു. ഇവന്‍റെ കൂടെയുള്ള സുരേഷ് എന്നയാളെ ഞങ്ങള്‍ ഇതിന് മുമ്പ് കണ്ടിട്ടേയില്ല. പിന്നെ ചിലര്‍ പറഞ്ഞു പതിനായിരം രൂപ കൊടുത്ത് എലിയെ പിടിക്കാന്‍ അണലിയെ വാങ്ങിയെന്ന്. അണലിയെ വാങ്ങി ഇവിടെ വിട്ടാല്‍ അത് ഉടനെ എലിയെ പിടിക്കാന്‍ പോകുമോ ? ഉത്ര മരിച്ച ദിവസം മുറിയില്‍ എസി പ്രവര്‍ത്തിച്ചിരുന്നില്ല. അവള്‍ക്ക് എസി ഉപയോഗിക്കാന്‍ കഴിയില്ല. കാലിന് ശസ്ത്രക്രിയ കഴിഞ്ഞതാണ്. എസി ഉപയോഗിച്ചാല്‍ പ്രഷര്‍ താഴും. ഉത്ര സ്ഥിരം ഏതെങ്കിലും മരുന്ന് കഴിക്കുന്നുണ്ടായിരുന്നോ എന്ന് അറിയില്ലെന്നും സൂരജിന്‍റെ അമ്മ പറഞ്ഞു.