LiveTV

Live

Kerala

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന ഹര്‍ജി തള്ളി

തൊടുപുഴ സ്വദേശി അനിൽ ആണ് ഹര്‍ജി നല്‍കിയത്.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന  ഹര്‍ജി തള്ളി

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തൊടുപുഴ സ്വദേശി അനിൽ ആണ് ഹര്‍ജി നല്‍കിയത്.

പരീക്ഷ നടത്തുന്നതില്‍ സ്കൂളുകള്‍ക്ക് പരാതിയില്ലെന്ന കാരണം പറഞ്ഞാണ് ഹര്‍ജി തള്ളിയത്. പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ കോടതി അംഗീകരിച്ചു. പരീക്ഷക്ക് കുട്ടികളെ എത്തിക്കണമെന്ന് കോടതി കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടു.

ഇപ്പോള്‍ പരീക്ഷ നടത്തിയാല്‍ ലോക് ഡൌണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. പരീക്ഷയ്ക്ക് ഇളവ് അനുവദിച്ച കേന്ദ്ര നടപടി നിയമവിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഹരജി കോടതി തള്ളി.