LiveTV

Live

Kerala

കേരളം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം; കോവിഡ‍് പ്രതിസന്ധി കഴിയുമ്പോള്‍ പുതിയ സാധ്യതകള്‍ വരുമെന്ന് മുഖ്യമന്ത്രി 

അഞ്ച് വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട പല പദ്ധതികളും നാല് വര്‍ഷം പൂര്‍ത്തിയാക്കി. നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്നും പിണറായി പറഞ്ഞു

കേരളം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം; കോവിഡ‍് പ്രതിസന്ധി കഴിയുമ്പോള്‍ പുതിയ സാധ്യതകള്‍ വരുമെന്ന് മുഖ്യമന്ത്രി 

നാലാം വാര്‍ഷികത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി. അഞ്ച് വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട പല പദ്ധതികളും നാല് വര്‍ഷം പൂര്‍ത്തിയാക്കി. നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്നും പിണറായി പറഞ്ഞു. വികസന ലക്ഷ്യത്തോടൊപ്പം നാലുവര്‍ഷം ദുരന്തനിവാരണം എന്ന സുപ്രധാന ചുമതല കൂടി ഏറ്റെടുക്കേണ്ടി വന്നു. നിപയും കോവിഡും പ്രളയവും സംസ്ഥാനത്തിന്റെ ലക്ഷ്യങ്ങളെ തളര്‍ത്തിയില്ലെന്നും വികസന പ്രവര്‍ത്തനങ്ങളെ ദുരന്തങ്ങള്‍ ബാധിച്ചില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

കേരളം ലോകത്തിലെ ഏറ്റവും സുരക്ഷിതമായി ഇടമായി മാറി. കോവിഡ‍് പ്രതിസന്ധി തീരുമ്പോള്‍ പുതിയ സാധ്യതകള്‍ വരും. ഈ സാമ്പത്തിക വര്‍ഷം 15 ശതമാനം ചെലവ് വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വ്യവസായങ്ങളെ കേരളത്തിലേക്ക് എത്തിക്കാൻ പദ്ധതി തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് 4 കേന്ദ്രങ്ങളിൽ ലോജിസ്റ്റിക് പാർക്കുകൾ ആരംഭിക്കും. വിവിധ രാജ്യങ്ങളിലെ വ്യവസായ സംരംഭകരെ ആകർഷിക്കാൻ വിവിധ എംബസികളുമായി ബന്ധപ്പെട്ട് വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.